x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ വി​ജ്ഞാ​പ​നം - ജി​ല്ല​യി​ൽ ഏ​ഴ് വി​ല്ലേ​ജു​ക​ൾ

വെബ് ഡെസ്ക്
Published: August 28, 2026 11:39 PM IST | Updated: August 28, 2026 11:39 PM IST

ശബരിമല ക്ഷേത്രം

പ​​ത്ത​​നം​​തി​​ട്ട: പ​​രി​​സ്ഥി​​തി​​ലോ​​ല മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത് ഏ​​ഴ് വി​​ല്ലേ​​ജു​​ക​​ൾ. ക​​ഴി​​ഞ്ഞ വി​​ജ്ഞാ​​പ​​ന​​ങ്ങ​​ളി​​ൽ ജി​​ല്ല​​യി​​ൽ പ​​ശ്ചി​​മ​​ഘ​​ട്ട പ​​രി​​സ്ഥി​​തി​​ലോ​​ല മേ​​ഖ​​ല​​ക​​ളാ​​യി ക​​ണ്ടെ​​ത്തി​​യ വി​​ല്ലേ​​ജു​​ക​​ൾ അ​​ന്തി​​മ വി​​ജ്ഞാ​​പ​​ന​​ത്തി​​ലും ഇ​​തേ പ്ര​​ദേ​​ശ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ളും കൃ​​ഷി​​യി​​ട​​ങ്ങ​​ളും പൂ​​ർ​​ണ​​മാ​​യി ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം അ​​ന്തി​​മ വി​​ജ്ഞാ​​പ​​ന​​ത്തി​​നു മു​​ന്പാ​​യ ക​​ര​​ടി​​ലും അം​​ഗീ​​ക​​രി​​ച്ചി​​ട്ടി​​ല്ല.

കോ​​ന്നി താ​​ലൂ​​ക്കി​​ലെ ചി​​റ്റാ​​ർ, സീ​​ത​​ത്തോ​​ട്, അ​​രു​​വാ​​പ്പു​​ലം, ത​​ണ്ണി​​ത്തോ​​ട് വി​​ല്ലേ​​ജു​​ക​​ളും റാ​​ന്നി താ​​ലൂ​​ക്കി​​ലെ വ​​ട​​ശേ​​രി​​ക്ക​​ര, പെ​​രു​​നാ​​ട്, കൊ​​ല്ല​​മു​​ള വി​​ല്ലേ​​ജു​​ക​​ളു​​മാ​​ണ് പ​​രി​​സ്ഥി​​തി​​ലോ​​ല മേ​​ഖ​​ല​​ക​​ളാ​​യി വി​​ജ്ഞാ​​പ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ളാ​​യ ഏ​​ഴ് വി​​ല്ലേ​​ജു​​ക​​ളും പ​​രി​​സ്ഥി​​തി ലോ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളാ​​യി മാ​​റു​​ന്ന​​തി​​നെ​​തി​​രേ നേ​​ര​​ത്തെ ത​​ന്നെ ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധ​​മാ​​ണ് ഉ​​യ​​ർ​​ന്ന​​ത്. എ​​ന്നാ​​ൽ ഇ​​തു പ​​രി​​ഗ​​ണി​​ക്കാ​​തെ​​യാ​​ണ് അ​​ന്തി​​മ വി​​ജ്ഞാ​​പ​​ന​​ത്തി​​ലും ഇ​​തേ വി​​ല്ലേ​​ജു​​ക​​ൾ ഉ​​ൾ​​പ്പെ​​ട്ട​​ത്.

ഏ​​ഴ് വി​​ല്ലേ​​ജു​​ക​​ളും വ​​നാ​​തി​​ർ​​ത്തി പ​​ങ്കി​​ടു​​ന്ന​​തൊ​​ഴി​​ച്ചാ​​ൽ വ​​ർ​​ഷ​​ങ്ങ​​ളാ​​യി ജ​​ന​​വാ​​സ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​ക​​ളാ​​ണ്. വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ങ്ങ​​ൾ​​ക്കും ദേ​​ശീ​​യോ​​ദ്യാ​​ന​​ങ്ങ​​ൾ​​ക്കു​​മാ​​യി ഒ​​രു കി​​ലോ​​മീ​​റ്റ​​ർ പ​​രി​​ധി​​യെ​​ങ്കി​​ലും പ​​രി​​സ്ഥി​​തി​​ലോ​​ല മേ​​ഖ​​ല​​യാ​​യി ക​​ണ​​ക്കാ​​ക്ക​​ണ​​മെ​​ന്ന​​താ​​ണ് കേ​​ന്ദ്ര വ​​നം, പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ ന​​യം. അ​​തു ന​​ട​​പ്പാ​​ക്കി​​യാ​​ൽ കൊ​​ല്ല​​മു​​ള, പെ​​രു​​നാ​​ട് വി​​ല്ലേ​​ജു​​ക​​ളെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കും. ര​​ണ്ട് വി​​ല്ലേ​​ജു​​ക​​ളും പെ​​രി​​യാ​​ർ ക​​ടു​​വ സം​​ര​​ക്ഷ​​ണ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​തി​​ർ​​ത്തി പ​​ങ്കി​​ടു​​ന്നു​​ണ്ട്. ശ​​ബ​​രി​​മ​​ല പൂ​​ങ്കാ​​വ​​നം പ്ര​​ദേ​​ശ​​ത്തോ​​ടു ചേ​​ർ​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ൾ കൂ​​ടി​​യാ​​ണി​​ത്.

പ​​രി​​സ്ഥി​​തി​​ലോ​​ല മേ​​ഖ​​ല​​ക​​ളാ​​യി ഏ​​ഴ് വി​​ല്ലേ​​ജു​​ക​​ൾ പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ട്ടാ​​ൽ കാ​​ർ​​ഷി​​ക​​വൃ​​ത്തി ഉ​​പ​​ജീ​​വ​​ന​​മാ​​യി സ്വീ​​ക​​രി​​ച്ചി​​ട്ടു​​ള്ള പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്ക​​ട​​ക്കം പ്ര​​തി​​സ​​ന്ധി ഏ​​റും. ത​​ല​​മു​​റ​​ക​​ളാ​​യി കൃ​​ഷി ചെ​​യ്ത് ഉ​​പ​​ജീ​​വ​​നം ന​​ട​​ത്തി​​വ​​രു​​ന്ന​​യാ​​ളു​​ക​​ളാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ളേ​​റെ​​യും. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ൽ തു​​ട​​ർ​​ന്നു​​വ​​രു​​ന്ന കൃ​​ഷി രീ​​തി​​ക​​ളെ പോ​​ലും ഇ​​എ​​സ്എ പ്ര​​ഖ്യാ​​പ​​നം ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കും.
ജൂ​​ലൈ 26നു ​​കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ച ക​​ര​​ട് വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ ജ​​ന​​വാ​​സ മേ​​ഖ​​ല ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളു​​ണ്ട്.

1972ലെ ​​വ​​ന്യ​​ജീ​​വി സം​​ര​​ക്ഷ​​ണ നി​​യ​​മം 1980ലെ ​​വ​​നം​​സം​​ര​​ക്ഷ​​ണ നി​​യ​​മം എ​​ന്നി​​വ​​യി​​ലെ ക​​ർ​​ശ​​ന വ്യ​​വ​​സ്ഥ​​ക​​ൾ കാ​​ര​​ണം ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വ​​നും സ്വ​​ത്തി​​നും സം​​ര​​ക്ഷ​​ണം ന​​ൽ​​കു​​ന്ന​​തി​​ലും ഏ​​റെ പ്ര​​തി​​സ​​ന്ധി​​ക​​ൾ നി​​ല​​നി​​ൽ​​ക്കു​​ക​​യാ​​ണ്. ഇ​​തി​​നു പു​​റ​​മേ വി​​ല്ലേ​​ജ് ആ​​ക​​മാ​​നം പ​​രി​​സ്ഥി​​തി ലോ​​ല​​മാ​​കു​​ന്ന​​തോ​​ടെ ക​​ർ​​ഷ​​ക​​രു​​ടെ സ്ഥി​​തി ഏ​​റെ​​ദ​​യ​​നീ​​യ​​മാ​​കു​​മെ​​ന്ന​​താ​​ണ് ആ​​ശ​​ങ്ക. നി​​ല​​വി​​ലെ കൃ​​ഷി​​രീ​​തി​​ക​​ൾ കാ​​ട്ടു​​മൃ​​ഗ ശ​​ല്യം കാ​​ര​​ണം പ്ര​​തി​​സ​​ന്ധി നേ​​രി​​ട​​ക​​യാ​​ണ്. ഇ​​തി​​നു പ​​രി​​ഹാ​​രം തേ​​ടു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തി​​ൽ പ​​രി​​സ്ഥി​​തി ലോ​​ല​​മ​​കാ​​കു​​ന്ന​​തോ​​ടെ യ​​ന്ത്ര​​വ​​ത്കൃ​​ത പ​​ദ്ധ​​തി​​ക​​ൾ​​ക്കൊ​​ന്നും അ​​നു​​മ​​തി​​യി​​ല്ലാ​​ത്ത സ്ഥി​​തി​​യു​​ണ്ടാ​​കും. പു​​തി​​യ കെ​​ട്ടി​​ട​​ങ്ങ​​ൾ, റോ​​ഡു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ലും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​ണ്ടാ​​കാം.

ക​​ര​​ട് വി​​ജ്ഞാ​​പ​​ന​​ത്തി​​നെ​​തി​​രേ കേ​​ന്ദ്ര പ​​രി​​സ്ഥി​​തി വ​​ന​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലേ​​ക്ക് നി​​വേ​​ദ​​നം ന​​ൽ​​കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് വി​​വി​​ധ ക​​ർ​​ഷ​​ക സം​​ഘ​​ട​​ന​​ക​​ൾ. പ​​രി​​സ്ഥി​​തി​​ലോ​​ല പ്ര​​ദേ​​ശ​​മെ​​ന്ന ത​​ട​​സം വ​​രു​​ന്ന​​തോ​​ട പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്ക് സാ​​ന്പ​​ത്തി​​ക​​മാ​​യി ഏ​​റെ വെ​​ല്ലു​​വി​​ളി​​ക​​ളു​​ണ്ടാ​​കും. ഭൂ​​മി ന്യാ​​യ വി​​ല​​യ്ക്കു വി​​ൽ​​ക്കാ​​നോ പ​​ക​​രം മ​​റ്റൊ​​രി​​ട​​ത്തേ​​ക്കു മാ​​റാ​​നോ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​കും. ​​രാ​​സ​​വ​​ള​​മോ കീ​​ട​​നാ​​ശി​​നി​​യോ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള കൃ​​ഷി​​രീ​​തി​​ക​​ൾ ന​​ട​​ക്കാ​​തെ വ​​രും.

മ​​ണ്ണി​​ള​​ക്കി​​യു​​ള്ള ഏ​​തു​​ത​​രം കൃ​​ഷി​​ക​​ളും വി​​ല​​ക്ക​​പ്പെ​​ടും. 30 ശ​​ത​​മാ​​നം ച​​രി​​വു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ കൃ​​ഷി​​ക്കു​​ത​​ന്നെ വി​​ല​​ക്കു​​ണ്ടാ​​കും. പ​​ട്ട​​യ​​ഭൂ​​മി​​യാ​​ണെ​​ങ്കി​​ൽ പോ​​ലും മ​​രം മു​​റി​​ക്കു​​ന്ന​​തി​​ന​​ട​​ക്ക​​മു​​ള്ള വി​​ല​​ക്കു​​ണ്ടാ​​കും. വീ​​ടു​​ക​​ൾ നി​​ർ​​മി​​ക്കാ​​നോ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ വി​​ക​​സ​​ന​​ത്തി​​നോ സാ​​ധ്യ​​മാ​​കാ​​ത്ത സാ​​ഹ​​ച​​ര്യം സം​​ജാ​​ത​​മാ​​കു​​മെ​​ന്ന​​താ​​ണ് ആ​​ശ​​ങ്ക.

ശ​​ബ​​രി​​മ​​ല വി​​ക​​സ​​ന​​ത്തെ ബാ​​ധി​​ക്കും

നി​​ല​​വി​​ൽ വ​​നം പ​​രി​​സ്ഥി​​തി മ​​ന്ത്രാ​​ല​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണം നി​​ല​​നി​​ൽ​​ക്കു​​ന്ന ശ​​ബ​​രി​​മ​​ല പ്ര​​ദേ​​ശ​​ങ്ങ​​ൾ പ​​രി​​സ്ഥി​​തി​​ലോ​​ല മേ​​ഖ​​ല​​യി​​ലു​​ൾ​​പ്പെ​​ടു​​ത്തി അ​​ന്തി​​മ വി​​ജ്ഞാ​​പ​​നം വ​​ന്നാ​​ൽ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ സാ​​ര​​മാ​​യി ബാ​​ധി​​ക്കും. ശ​​ബ​​രി​​മ​​ല പൂ​​ങ്കാ​​വ​​ന​​ത്തോ​​ടു ചേ​​ർ​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ത​​ട​​സ​​പ്പെ​​ടും. കൊ​​ല്ല​​മു​​ള വി​​ല്ലേ​​ജി​​ലെ അ​​ര​​യ​​ഞ്ഞാ​​ലി​​മ​​ൺ, കു​​രു​​ന്പ​​ൻ​​മൂ​​ഴി, മ​​ണ​​ക്ക​​യം, പ​​ന്പാ​​വാ​​ലി പ്ര​​ദേ​​ശ​​ങ്ങ​​ൾ ശ​​ബ​​രി​​മ​​ല പൂ​​ങ്കാ​​വ​​ന​​ത്തോ​​ടു ചേ​​ർ​​ന്നു കി​​ട​​ക്കു​​ന്ന​​വ​​യാ​​ണ്.

പെ​​രു​​നാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ അ​​ട്ട​​ത്തോ​​ട് പ്ര​​ദേ​​ശ​​ത്തെ​​യും ഇ​​തു ബാ​​ധി​​ക്കും. ജ​​ന​​വാ​​സ മേ​​ഖ​​ല​​യാ​​ണെ​​ങ്കി​​പ​​ലും ഇ​​തി​​ന്‍റെ പ​​രി​​ഗ​​ണ​​ന ല​​ഭി​​ച്ചി​​ട്ടി​​ല്ല. വ​​നാ​​തി​​ർ​​ത്തി​​ക​​ളും വ​​ന്യ​​മൃ​​ഗ ശ​​ല്യം നേ​​രി​​ടു​​ന്ന​​തു​​മാ​​യ പ്ര​​ദേ​​ശ​​ങ്ങ​​ൾ പ​​രി​​സ്ഥി​​തി ലോ​​ല​​മാ​​യി മാ​​റു​​ന്പോ​​ൾ ഇ​​തേ വി​​ല്ലേ​​ജു​​ക​​ളി​​ൽ അ​​ധി​​വ​​സി​​ക്കു​​ന്ന ആ​​യി​​ര​​ക​​ണ​​ക്കി​​നാ​​ളു​​ക​​ൾ​​ക്ക് ഇ​​തു​​മൂ​​ല​​മു​​ണ്ടാ​​കു​​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ല. കൈ​​വ​​ശ ക​​ർ​​ഷ​​ക​​ര​​ട​​ക്കം വ​​ലി​​യൊ​​രു ജ​​ന​​വി​​ഭാ​​ഗം ഇ​​എ​​സ്എ പ​​രി​​ധി​​യി​​ലേ​​ക്കു മാ​​റു​​ന്ന​​തോ​​ടെ പ്ര​​തി​​സ​​ന്ധി​​ക​​ൾ രൂ​​ക്ഷ​​മാ​​കും. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലും വി​​ക​​സ​​ന​​രം​​ഗ​​ത്തും പ്ര​​തി​​സ​​ന്ധി ഇ​​തു​​മൂ​​ല​​മു​​ണ്ടാ​​കാ​​മെ​​ന്ന ആ​​ശ​​ങ്ക​​യാ​​ണ് മ​​ല​​യോ​​ര ജ​​ന​​ത​​യ്ക്കു​​ള്ള​​ത്.

 

Tags : Nattuvishesham DistrictNews DeepikaNews ESA Notification

Recent News

Corehub Up