x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ വ​ന​ത്തി​നു​ള്ളി​ൽ പ​രി​മി​ത​പ്പെ​ടു​ത്ത​ണം: ജോ​സ് കെ. ​മാ​ണി എം​പി

വെബ് ഡെസ്ക്
Published: October 23, 2026 10:35 PM IST | Updated: October 23, 2026 10:35 PM IST

ഇ​​എ​​സ്എ വി​​ഷ​​യ​​ത്തി​​ൽ കേ​​ന്ദ്ര- സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ പു​​ല​​ർ​​ത്തു​​ന്ന കു​​റ്റ​​ക​​ര​​മാ​​യ അ​​നാ​​സ്ഥ​​യ്ക്കെ​​തി​​രേ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ്-​​എം കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ

ഈ​​രാ​​റ്റു​​പേ​​ട്ട: ഇ​​എ​​സ്എ വ​​ന​​ത്തി​​നു​​ള്ളി​​ൽ പ​​രി​​മി​​ത​​പ്പെ​​ടു​​ത്താ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ്-​​എം ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ ​​മാ​​ണി എം​​പി. കേ​​ര​​ള​​ത്തി​​ൽ 54 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വൃ​​ക്ഷാ​​വ​​ര​​ണം ഉ​​ണ്ടെ​​ന്ന് രാ​​ജ്യ​​സ​​ഭ​​യി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ​​ത​​ന്നെ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള​​താ​​ണെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ഇ​​എ​​സ്എ വി​​ഷ​​യ​​ത്തി​​ൽ കേ​​ന്ദ്ര- സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ പു​​ല​​ർ​​ത്തു​​ന്ന കു​​റ്റ​​ക​​ര​​മാ​​യ അ​​നാ​​സ്ഥ​​യ്ക്കെ​​തി​​രേ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ്-​​എം കോ​​ട്ട​​യം ജി​​ല്ലാ ക​​മ്മി​​റ്റി സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​തി​​ഷേ​​ധ സം​​ഗ​​മം ഈ​​രാ​​റ്റു​​പേ​​ട്ട സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​നി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഈ ​​വി​​ഷ​​യ​​ത്തി​​ൽ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ന​​തീ​​ത​​മാ​​യി ഒ​​ന്നി​​ച്ചു​​നി​​ന്ന് പോ​​രാ​​ടാ​​ൻ എ​​ല്ലാ ക​​ക്ഷി​​ക​​ളും ത​​യാ​​റാ​​വ​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഇ​​എ​​സ്എ വി​​ഷ​​യം ച​​ർ​​ച്ച ചെ​​യ്യാ​​ൻ പ്ര​​ത്യേ​​ക നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​നം വി​​ളി​​ച്ചു​​ചേ​​ർ​​ക്ക​​ണ​​മെ​​ന്നും ജോ​​സ് കെ. ​​മാ​​ണി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം നി​​ർ​​വ​​ഹി​​ച്ചു.

സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, ജോ​​ബ് മൈ​​ക്കി​​ൾ, ജോ​​ർ​​ജു​​കു​​ട്ടി ആ​​ഗ​​സ്തി, ജോ​​സ് ടോം, ​​സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, ജോ​​സ് പു​​ത്ത​​ൻ​​കാ​​ലാ, സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ, ബ്രൈ​​റ്റ് വ​​ട്ട​​നി​​ര​​പ്പേ​​ൽ, നി​​ർ​​മ​​ല ജി​​മ്മി, സാ​​ജ​​ൻ കു​​ന്ന​​ത്ത്, ഔ​​സേ​​പ്പ​​ച്ച​​ൻ വാ​​ളി​​പ്ലാ​​ക്ക​​ൽ, ടോ​​ബി​​ൻ കെ. ​​അ​​ല​​ക്സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഈ​​രാ​​റ്റു​​പേ​​ട്ട ടൗ​​ണി​​ൽ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ പ്ര​​ക​​ട​​ന​​ത്തി​​ൽ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ക​​ർ​​ഷ​​ക​​ർ പ​​ങ്കെ​​ടു​​ത്തു.

Tags :

Recent News

Corehub Up