സംസ്ഥാന സ്കൂള്‍ കായികമേളയിലെ ജേതാക്കള്‍ക്കു സമ്മാനിക്കുന്ന സ്വര്‍ണക്കപ്പ് വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര കോട്ടയം എംഡി സെമിനാരി ഹയര
കോട്ടയം: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയിലെ ജേതാക്കള്‍ക്കു സമ്മാനിക്കുന്ന സ്വര്‍ണക്കപ്പിനു ജില്ലയില്‍ ആവേശകരമായ സ്വീകരണം. തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞദിവസം തുടക്കംകുറിച്ച ഘോഷയാത്ര ഇന്നലെ രാവിലെയാണ് ജില്ലയില്‍ പ്രവേശിച്ചത്.
കോട്ടയം എംഡി സെമിനാരി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പും ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയും ചേര്‍ന്ന് സ്വര്‍ണക്കപ്പ് സ്വീകരിച്ചു. വാദ്യഘോഷങ്ങളോടെയാണ് ഘോഷയാത്രയെ സ്കൂളില്‍ വരവേറ്റത്.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ അനില്‍ കെ. തോമസ്, കെ.എസ്. ബിജുമോന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് ജോണ്‍, ഹെഡ്മാസ്റ്റര് തോമസ് ഏബ്രഹാം, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് പാലാ സെന്റ് മേരീസ് ജിഎച്ച്എസ്എസിലും സ്വര്‍ണക്കപ്പിന് സ്വീകരണം നല്കി. പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ബിജു മാത്യൂസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജി ബൈജു, എഇഒമാരായ ജോളിമോള്‍ ഐസക്, ഡോ. കെ.ആര്. ബിന്ദുജി, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജീസ മരിയ, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സിനി മാത്യു, വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകര്‍, അധ്യാപകര്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
രണ്ടു കേന്ദ്രങ്ങളിലും വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
725 അംഗ കോട്ടയം ടീം കോഴിക്കോട്ടേക്ക്
കോട്ടയം: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയില്‍ പങ്കെടുക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള ടീമംഗങ്ങള്‍ നാളെ പുറപ്പെടും. ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ സംഘമാണ് ആദ്യം പുറപ്പെടുന്നത്.
ഗെയിംസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവരാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുറപ്പെടുന്നത്. 725 പ്രതിഭകളാണ് ജില്ലയില്‍നിന്നു വിജയിച്ചു സംസ്ഥാന തലത്തില്‍ നടക്കുന്ന വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. അത്ലറ്റിക്സ്, ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് എന്നിവയ്ക്കു പുറമെ 10 ഗെയിംസിലാണ് ജില്ലയില്‍ നിന്നുള്ളവര്‍ മത്സരിക്കുന്നത്.
ബാസ്കറ്റ് ബോള്‍, ഷട്ടില്‍ ബാഡ്മിന്റൺ, ബേസ് ബോള്‍, കരാട്ടെ, വുഷു എന്നിങ്ങനെയാണ് മത്സരയിനങ്ങള്‍. നാളത്തെ പരശുറാം എക്സ്പ്രസിലാണ് സംഘം യാത്ര തിരിക്കുന്നത്. 350ല്‍പ്പരം പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്.
ഓരോ മത്സരത്തിനും ഓരോ മാനേജര്‍മാരാണ് പരിശീലനം നല്‍കുന്നത്. കായികമേളയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം കോട്ടയം.
Tags :