കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആരംഭിച്ച എന്‍സിസി അഖിലേന്ത്യാ ട്രക്കിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍.
കുളമാവ്: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 27 വരെ നടക്കുന്ന എന്‍സിസി അഖിലേന്ത്യാ ട്രക്കിംഗ് ക്യാമ്പിന് തുടക്കമായി. രാജ്യത്തെ അഞ്ച് എന്‍സിസി ഡയറക്ടറേറ്റുകളില്നിന്നായി 510 കേഡറ്റുകള്‍ പങ്കെടുക്കുന്നു. കുളമാവ് വനമേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് റൂട്ടുകളിലായാണ് ട്രക്കിംഗ്. 15 അസോസിയേറ്റ് എന്‍സിസി ഓഫിസര്‍മാരും 22 പിഐ സ്റ്റാഫ് അംഗങ്ങളും നേതൃത്വം നല്‍കും.
കേരളം, ലക്ഷദ്വീപ് എന്‍സിസി ഡയറക്ടറേറ്റിന്റെ കീഴിലുള്ള കോട്ടയം ഗ്രൂപ്പ് സംഘടിപ്പിക്കുന്ന കേരള ട്രെക്ക്1 (ഗ്രേല്സ്) 2026 ക്യാമ്പിന്റെ നടത്തിപ്പ് ചുമതല 18 കേരള ബറ്റാലിയന് എന്‍സിസി മുവാറ്റുപുഴയ്ക്കാണ്.
പെണ്‍കുട്ടികളായ കേഡറ്റുകളില്‍ സാമൂഹിക മനോഭാവം, അച്ചടക്കം, നേതൃപാടവം, ആത്മവിശ്വാസം, പരസ്പര സഹവര്‍ത്തിത്വം, ദേശീയോദ്ഗ്രഥനം എന്നിവ വളര്‍ത്തിയെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
ബ്രിഗേഡിയര്‍ ആര്.ആര്. കാമത്ത്, കേരള ആര്.എസ്.ആര്. കൃഷ്ണന്, കേണല്‍ ബി. ശ്രീകുമാരന്‍ പിള്ള, ലെഫ്റ്റനന്റ് കേണല്‍ അജയ് കുമാര്‍, ലെഫ്റ്റനന്റ് കേണല്‍മാരായ വി. സതീഷ് കുമാര്‍, വി. ജോജി ഏബ്രഹാം, സുബേദാര്‍ മേജര്‍ അമിര്‍ സിംഗ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. കേഡറ്റുകള്‍ക്കായി കലാകായിക മത്സരങ്ങള്‍, സെമിനാറുകള്‍, പഠനയാത്ര എന്നിവ ഒരുക്കിയിട്ടുണ്ട്.
Tags :