ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അനുവദിച്ച എന്‍എസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം സിറിയക് തോമസ് എംഎല്‍എ നിര്‍വഹിക്കുന്നു.
ഉപ്പുതറ: സെന്റ് ഫിലോമിനാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഈ വര്‍ഷം അധികമായി അനുവദിച്ച എന്‍എസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം സിറിയക് തോമസ് എംഎല്‍എ നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ അംഗീകാരമെന്ന നിലയിലാണ് ഈ വര്‍ഷം സ്കൂളിന് രണ്ടാമത്തെ എന്‍എസ്എസ് യൂണിറ്റ് അനുവദിച്ചത്.
ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് രമണി രൂപേഷ്, പ്രിന്‍സിപ്പല്‍ ജിമ്മി ജേക്കബ്, എം. അബ്ബാസ് മന്ത്രി, ടോമി മുഖാലയില്, ഷിജോ ഫിലിപ്പ്, ഷൈനി റോബിന്, സജിന്‍ സ്കറിയ, അനില ടി. ജോര്‍ജ്, എന്‍എസ്എസ് വോളന്റിയര്‍ ലീഡര്‍മാരായ എയ്ഞ്ചല ബേബി, ലിനോ ലാലിച്ചന്‍, ടോണി തോമസ്, മാനസ് രാജേഷ്, ആൻലിയ മരിയ സിബി , മെറിന് മരിയ ടോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :