സോജന് സ്വരാജ്, വിനോദ് കണ്ണോളി
തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റായി സോജന് സ്വരാജും (ഓണ്‍ മനോരമ), സെക്രട്ടറിയായി വിനോദ് കണ്ണോളിയും (മംഗളം) തെരഞ്ഞെടുക്കപ്പെട്ടു. ആല്വിന് തോമസ് (ന്യൂസ് മലയാളം)-ട്രഷറര്‍, ജോര്‍ജ് തോമസ് (മാതൃഭൂമി)-വൈസ് പ്രസിഡന്റ്, വി.വി. നന്ദു(ദേശാഭിമാനി)-ജോയിന്റ് സെക്രട്ടറി, അനീഷ് ടോം (ഏഷ്യാനെറ്റ്ന്യൂസ്), ഷിയാമി (ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്), കെ.വി. സന്തോഷ്കുമാര്‍(ഏഷ്യാനെറ്റ് ന്യൂസ്)-കമ്മിറ്റിയംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ കേരള കൗമുദി ന്യൂസ് എഡിറ്റര്‍ പി.ടി. സുഭാഷ് ജില്ലാ റിട്ടേണിംഗ് ഓഫിസറും മംഗളം ന്യൂസ് ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ എം. ബേബി അസി. റിട്ടേണിംഗ് ഓഫിസറുമായിരുന്നു.
Tags :