x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​​ഴ​​ത്ത​​ങ്ങാ​​ടി മ​​ത്സ​​ര വ​​ള്ളം​​ക​​ളി ഇ​​ന്ന്

വെബ് ഡെസ്ക്
Published: October 23, 2026 10:38 PM IST | Updated: October 23, 2026 10:38 PM IST

കോ​​ട്ട​​യം: സം​​സ്ഥാ​​ന വി​​നോ​​ദ​​സ​​ഞ്ചാ​​ര വ​​കു​​പ്പ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ചാ​​മ്പ്യ​​ന്‍​സ് ബോ​​ട്ട് ലീ​​ഗി​​ന്‍റെ (സി​​ബി​​എ​​ല്‍) ഭാ​​ഗ​​മാ​​യു​​ള്ള താ​​ഴ​​ത്ത​​ങ്ങാ​​ടി മ​​ത്സ​​ര വ​​ള്ളം​​ക​​ളി ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മ​​ന്ത്രി പി.​​സി. വി​​ഷ്ണു​​നാ​​ഥ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ്, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, ഹാ​​രി​​സ് ബീ​​രാ​​ന്‍ എം​​പി, നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ.​​എം. സാ​​ബു മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. കോ​​ട്ട​​യം വെ​​സ്റ്റ് ക്ല​​ബ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ചെ​​റു​​വ​​ള്ള​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​ങ്ങ​​ളും ഇ​​തോ​​ടൊ​​പ്പം അ​​ര​​ങ്ങേ​​റും.

ഈ ​​വ​​ര്‍​ഷ​​ത്തെ നെ​​ഹ്‌​​റു ട്രോ​​ഫി വ​​ള്ളം​​ക​​ളി​​യി​​ല്‍ ആ​​ദ്യ ഒ​​ന്പ​​തു സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ വ​​ന്ന ക്ല​​ബ്ബു​​ക​​ളും വ​​ള്ള​​ങ്ങ​​ളു​​മാ​​ണ് സി​​ബി​​എ​​ല്ലി​​ല്‍ മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത്. ക​​രു​​വാ​​റ്റ, ക​​ല്ല​​ട, പാ​​ണ്ട​​നാ​​ട്, കോ​​ട്ട​​പ്പു​​റം, മ​​റൈ​​ന്‍ ഡ്രൈ​​വ്, പി​​റ​​വം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യി.

ന​​വം​​ബ​​ര്‍ 21നു ​​കൊ​​ല്ലം അ​​ഷ്ട​​മു​​ടി​​ക്കാ​​യ​​ലി​​ല്‍ ന​​ട​​ക്കു​​ന്ന പ്ര​​സി​​ഡ​​ന്‍റ്സ് ട്രോ​​ഫി ജ​​ലോ​​ത്സ​​വ​​മാ​​ണ് അ​​വ​​സാ​​ന പോ​​രാ​​ട്ടം. 11 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ പോ​​യി​​ന്‍റു​​ക​​ള്‍ നേ​​ടു​​ന്ന ടീം ​​ചാ​​മ്പ്യ​​ന്മാ​​രാ​​വും.

 പ​​ള്ളാ​​ത്തു​​രു​​ത്തി ബോ​​ട്ട് ക്ല​​ബ് തു​​ഴ​​യു​​ന്ന മേ​​ല്‍​പ്പാ​​ടം ചു​​ണ്ട​​ന്‍ 55 പോ​​യി​​ന്‍റു​​മാ​​യി നി​​ല​​വി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. അ​​രോ​​മ ബോ​​ട്ട് ക്ല​​ബ് തു​​ഴ​​യു​​ന്ന അ​​രോ​​മ ചു​​ണ്ട​​ന്‍ (54 പോ​​യി​​ന്‍റ്), യു​​ബി​​സി കൈ​​ന​​ക​​രി എ​​ഫ്സി തു​​ഴ​​യു​​ന്ന വീ​​യ​​പു​​രം ചു​​ണ്ട​​ന്‍ (47 പോ​​യി​​ന്‍റ്) എ​​ന്നി​​വ​​യാ​​ണ് യ​​ഥാ​​ക്ര​​മം ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Tags :

Recent News

Corehub Up