x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​​ഞ്ച​​കൃ​​ഷി​​ക്ക് പു​​ഴു വി​​ല്ല​​നാ​​യി; ക​​ർ​​ഷ​​ക​​ർ പ്ര​​തി​​സ​​ന്ധി​​യി​​ൽ

വെബ് ഡെസ്ക്
Published: October 23, 2026 10:43 PM IST | Updated: October 23, 2026 10:43 PM IST

ഓ​​ല​​ചു​​രു​​ട്ടി​​പ്പു​​ഴു​​വി​​ന്‍റെ ആ​​ക്ര​​മ​​ണം നേ​​രി​​ടു​​ന്ന ഇ​​ട​​വ​​ട്ടം പാ​​ട​​ത്തെ നെ​​ല്ല്.

കു​​മ​​ര​​കം: ഇ​​ക്കു​​റി കാ​​ലേ​​കൂ​​ട്ടി പു​​ഞ്ച​​കൃ​​ഷി​​യി​​റ​​ക്കി​​യ ക​​ർ​​ഷ​​ക​​ർ പു​​ഴു​​ശ​​ല്യം മൂ​​ലം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി. ത​​ക്ക​​സ​​മ​​യ​​ത്ത് മ​​ഴ ല​​ഭി​​ക്കാ​​തി​​രു​​ന്ന​​തി​​നാ​​ൽ പ​​ല ക​​ർ​​ഷ​​ക​​രു​​ടെ​​യും വി​​ത്ത് പാ​​ട​​ത്തു​​കി​​ട​​ന്ന് ഉ​​ണ​​ങ്ങി​​ന​​ശി​​ച്ചു. കി​​ളി​​ർ​​ത്ത വി​​ത്തു​​ക​​ൾ ഞാ​​റാ​​യ​​തോ​​ടെ പു​​ഴു​​വി​​ന്‍റെ ആ​​ക്ര​​മ​​ണ​​വും തു​​ട​​ങ്ങി.

പു​​ഴു​​വി​​നെ തു​​ര​​ത്താ​​ൻ ക​​ർ​​ഷ​​ക​​ർ പ​​ല കീ​​ട​​നാ​​ശി​​നി​​ക​​ളും പ്ര​​യോ​​ഗി​​ച്ചെ​​ങ്കി​​ലും അ​​വ​​യൊ​​ന്നും ഫ​​ല​​പ്ര​​ദ​​മാ​​യി​​ല്ല. അ​​നു​​ദി​​നം നെ​​ൽ​​ച്ചെ​​ടി​​ക​​ളു​​ടെ ഇ​​ല അ​​വ തി​​ന്നു​​ന​​ശി​​പ്പി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്നു. പ​​ക​​ല​​ന്തി​​യോ​​ളം ഓ​​ല​​ചു​​രു​​ട്ടി അ​​തി​​നു​​ള്ളി​​ൽ സു​​ര​​ക്ഷി​​ത​​രാ​​യി ഇ​​രു​​ന്ന് പു​​ഴു​​ക്ക​​ൾ മു​​ട്ട​​യി​​ട്ട് പെ​​രു​​കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

രാ​​ത്രി​​യി​​ലാ​​ണ് അ​​വ ഓ​​ല​​ച്ചു​​രു​​ളി​​ന് പു​​റ​​ത്തെ​​ത്തി ഓ​​ല തി​​ന്നു തീ​​ർ​​ക്കു​​ന്ന​​ത്. പ​​ച്ച​​പ്പ​​ട്ടു വി​​രി​​ച്ച​​തു​​പോ​​ലെ കാ​​ണ​​പ്പെ​​ടേ​​ണ്ട നെ​​ൽ​​വ​​യ​​ലു​​ക​​ൾ വെ​​ള്ള വി​​രി​​ച്ച​​തു പോ​​ലെ​​യാ​​യി മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​കൃ​​ഷി ന​​ട​​ത്താ​​ൻ ഒ​​രു​​ക്ക​​ങ്ങ​​ൾ ന​​ട​​ത്തി​​യ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ വെ​​ള്ള​​പ്പൊ​​ക്കം മൂ​​ലം വെ​​ള്ളം ക​​വി​​ഞ്ഞു ക​​യ​​റി​​യും മ​​ട​​വീ​​ണും ന​​ശി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് പു​​ഞ്ച​​കൃ​​ഷി​​യി​​ലേ​​ക്ക് മാ​​റി​​യ​​ത്.

പ​​ക്കം നോ​​ക്കാ​​തെ ക​​ർ​​ക്കി​​ട​​ക മാ​​സ​​ത്തി​​ലും ചി​​ങ്ങ​​മാ​​സ​​ത്തി​​ലും വി​​ത​​യ്ക്കേ​​ണ്ടി വ​​ന്ന ക​​ർ​​ഷ​​ക​​ർ​​ക്കാ​​ണ് വ​​ലി​​യ പു​​ഴു​​ശ​​ല്യം നേ​​രി​​ടേ​​ണ്ടി​​വ​​ന്ന​​ത്. വ​​ലി​​യ വി​​ല ന​​ൽ​​കി വാ​​ങ്ങി മൂ​​ന്ന് ത​​വ​​ണ കീ​​ട​​നാ​​ശി​​നി പ്ര​​യോ​​ഗി​​ച്ചി​​ട്ടും പു​​ഴു​​ശ​​ല്യം വി​​ട്ടു​​മാ​​റാ​​ത്ത ക​​ർ​​ഷ​​ക​​ർ ഇ​​നി എ​​ന്ത് ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​തെ വ​​ല​​യു​​ക​​യാ​​ണ്.

തു​​ലാ​​വ​​ർ​​ഷം ശ​​ക്ത​​മാ​​യ​​തോ​​ടെ പു​​ഴു​​ശ​​ല്യം കു​​റ​​യു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണി​​പ്പോ​​ൾ ക​​ർ​​ഷ​​ക​​ർ. വ​​ള​​ത്തി​​ന്‍റെ​​യും കീ​​ട​​നാ​​ശി​​നി​​ക​​ളു​​ടെ​​യും വി​​ല ക്ര​​മാ​​തീ​​ത​​മാ​​യി വ​​ർ​​ധി​​ച്ചു. ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ കൂ​​ലി കൂ​​ടു​​ത​​ൽ ന​​ൽ​​കി​​യാ​​ലും ല​​ഭി​​ക്കു​​ന്നു​​മി​​ല്ല.


നെ​​ല്ലു​​സം​​ഭ​​ര​​ണ വി​​ല​​യാ​​ക​​ട്ടെ പ​​ഴ​​യ​​പ​​ടി ത​​ന്നെ. നെ​​ൽ​​കൃ​​ഷി ചെ​​യ്ത് എ​​ങ്ങ​​നെ കു​​ടും​​ബം പു​​ല​​ർ​​ത്തു​​മെ​​ന്നാ​​ണ് അ​​നു​​ദി​​നം ക​​ട​​ത്തി​​ൽ മു​​ങ്ങി​​ത്താ​​ഴു​​ന്ന ക​​ർ​​ഷ​​ക​​ർ ചോ​​ദി​​ക്കു​​ന്ന​​ത്.

Tags :

Recent News

Corehub Up