x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​പ്പാ​ട് കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഉ​ന്ന​ത​ത​ല പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: October 23, 2026 10:30 PM IST | Updated: October 23, 2026 10:30 PM IST

സി​എം​ഡി പ്ര​മോ​ജ് ശ​ങ്ക​റി​ന്‍റെ നേതൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം.

ഹ​രി​പ്പാ​ട്: കെ​എ​സ്ആ​ർ​ടി​സി സ​ബ് ഡി​പ്പോ​യി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​നും ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നു​മാ​യി കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി പ്ര​മോ​ജ് ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് അ​ധി​കൃ​ത​രും ഡി​പ്പോ സ​ന്ദ​ർ​ശി​ച്ചു. മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ​യും സി.​പി. ജോ​ണി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ൽ ചേ​ർ​ന്ന ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന.

ഡി​പ്പോ ക​വാ​ട​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട്ട സി​എം​ഡി, അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ എം.​ജി. മ​നോ​ജ് കു​മാ​ർ, ആ​ർ​ടി​ഒ കെ.​ആ​ർ. സു​രേ​ഷ്, ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വ​ഴി​യു​ടെ വീ​തി കൂ​ട്ടാ​നും ക​രാ​ർ ക​മ്പ​നി​യാ​യ വി​ശ്വാ​സ​മു​ദ്ര വ​ഴി ദേ​ശീ​യ​പാ​ത​യി​ൽ ഉ​ട​ന​ടി സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും വാ​ണിം​ഗ് ലൈ​റ്റു​ക​ളും സ്ഥാ​പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. നി​ല​വി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡ് അ​ൽ​പം പി​ന്നി​ലേ​ക്കു മാ​റ്റും. ബ​സ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തെ സ്വ​കാ​ര്യബ​സ് പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. സ്റ്റാ​ൻ​ഡി​ൽ കി​ട​ക്കു​ന്ന സ്ക്രാ​പ്പ് ബ​സു​ക​ൾ വ​ർ​ക്‌​ഷോ​പ്പി​ലേ​ക്ക് മാ​റ്റാ​നും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. കൂ​ടാ​തെ, മി​ന്ന​ൽ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ബ​സു​ക​ളും സ്റ്റാ​ൻ​ഡി​ൽ ക​യ​റി മാ​ത്ര​മേ സ​ർ​വീ​സ് ന​ട​ത്താ​വൂ എ​ന്ന് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.
ഡി​പ്പോ​യി​ൽ അ​നു​വ​ദി​ച്ച കൊ​റി​യ​ർ സ​ർ​വീ​സ് കൗ​ണ്ട​ർ, മൈ​സൂ​രു വീ​ക്കെ​ൻ​ഡ് സൂ​പ്പ​ർ ഫാ​സ്റ്റ്, ബ​ജ​റ്റ് ടൂ​റി​സ​ത്തി​നു​ള്ള ഡീ​ല​ക്സ് ബ​സ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ഞാ​യ​ർ രാ​വി​ലെ ഒ​ൻ​പ​തി​ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കും.

മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് സീ​സ​ണി​ൽ മ​ണ്ണാ​റ​ശാ​ല, കാ​ർ​ത്തി​ക​പ്പ​ള്ളി-​പാ​ണ്ഡ​വ​ർ​കാ​വ്, തൃ​ക്കു​ന്ന​പ്പു​ഴ-​ആ​റാ​ട്ടു​പു​ഴ-​വ​ലി​യ​ഴീ​ക്ക​ൽ വ​ഴി​യു​ള്ള മൂ​ന്ന് പ​മ്പ സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കും. പ​ള​നി, കോ​യ​മ്പ​ത്തൂ​ർ, തെ​ങ്കാ​ശി സ​ർ​വീ​സു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും സീ​സ​ണി​നു ശേ​ഷം നെ​ടു​മ്പാ​ശേ​രി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം, മൂ​ന്നാ​ർ, ഗു​രു​വാ​യൂ​ർ, മ​ല​ബാ​ർ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. നാ​ഥ​ൻ, പാ​സ​ഞ്ചേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി. ഷു​ക്കൂ​ർ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ കാ​ട്ടി​ൽ സ​ത്താ​ർ, ഷ​റ​ഫ് മു​ഹ​മ്മ​ദ്, ഉ​ല്ലാ​സ് ബാ​ബു, ലേ​ഖ, ഉ​ദ​യ​കു​മാ​ർ, നി​ൽകു​മാ​ർ, ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up