x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ശേ​ഷം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

വെബ് ഡെസ്ക്
Published: October 23, 2026 10:20 PM IST | Updated: October 23, 2026 10:20 PM IST

കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ വെ​ട്ടി​യാ​ർ പ​ള്ളി​മു​ക​ളി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ശേ​ഷം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ടം.

മാ​ങ്കാം​കു​ഴി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ശേ​ഷം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. സ്‌​കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ക​ള​ക്ഷ​ൻ ജീ​വ​ന​ക്കാ​രി​യാ​യ ചു​ന​ക്ക​ര സ്വ​ദേ​ശി​നി സു​ര​ഭി(38)ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ടി​ച്ചു ക​യ​റി​യ​തി​നെത്തുട​ർ​ന്ന് ക​ട​യു​ടെ മു​ൻഭാ​ഗ​വും ത​ക​ർ​ന്നു. കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ വെ​ട്ടി​യാ​ർ പ​ള്ളി​മു​ക​ളി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെത്തുട​ർ​ന്ന് കാ​റോ​ടി​ച്ച ആ​ൾ കാ​റി​ൽനി​ന്നും ഇ​റ​ങ്ങി ഓ​ടി​പ്പോ​യി. കു​റ​ത്തി​കാ​ട് പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags :

Recent News

Corehub Up