കടലാക്രമണം മൂലം തകർന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് നർബോന തീരം ജി. സുധാകരൻ എംഎൽഎ സന്ദർശിക്കുന്നു.
അമ്പലപ്പുഴ: കടലാക്രമണത്തെത്തുടർന്ന് നാശനഷ്ടം സംഭവിച്ച പുന്നപ്ര തീരത്ത് അടിയന്തരമായി ടെട്രാപോഡ് നിരത്തി തീരം സംരക്ഷിക്കണമെന്ന് ജി. സുധാകരൻ എംഎൽഎ ആവശ്യപ്പെട്ടു.
കടലാക്രമണം മൂലം തകർന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് നർബോന തീരം സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു സുധാകരൻ.
സ്ഥലത്തെത്തിയ സുധാകരൻ ജലസേചനമന്ത്രി, ഉദ്യോഗസ്ഥർ എന്നിവരുമായി ആശയ വിനിമയം നടത്തി.
പ്രദേശത്ത് 50 മീറ്ററോളമാണ് രണ്ടു ദിവസത്തിനുള്ളിൽ കടലെടുത്തത്. കടലാക്രമണത്തെത്തുടർന്ന് നാശനഷ്ടം സംഭവിക്കാതിരിക്കാൻ ശാശ്വത സംവിധാനം ഏർപ്പെടുത്തണം. ഇതിന് ടെട്രാപോഡ് സ്ഥാപിക്കണം.
പുന്നപ്ര ഫിഷ് ലാൻഡിംഗ് സെന്റർ മുതൽ തുമ്പോളി വരെ കടലാക്രമണത്തെ ചെറുക്കാൻ നിലവിൽ യാതൊരു സംവിധാനവുമില്ല.
ഇവിടെ അടിയന്തരമായി കടൽഭിത്തി നിർമിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ്, വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസ്, മറ്റ് പഞ്ചായത്തംഗങ്ങൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags :