x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ഴു​ക​മ്പി-പൈ​നാ​പ്പി​ള്ളി റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​രം

വെബ് ഡെസ്ക്
Published: September 15, 2026 10:54 PM IST | Updated: September 15, 2026 10:54 PM IST

ഏഴുകമ്പി- പൈനാപ്പിള്ളി റോഡ് തകർന്ന നിലയിൽ.

ചെ​റു​തോ​ണി : ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു​ക​മ്പി - പൈ​നാ​പ്പി​ള്ളി റോ​ഡ് കാ​ൽ​ന​ട​യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​യി​രി​ക്ക​യാ​ണ്. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​നു മു​ൻ​പ് ത​ക​ർ​ന്ന​താ​ണു മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡ്. ഇ​തി​നി​ടെ പ​ല​ത​വ​ണ നാ​ട്ടു​കാ​ർ നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മൊ​ന്നു​മു​ണ്ടാ​യി​ല്ല.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ കീ​രി​ത്തോ​ട്ടി​ലൊ പ​ഞ്ചാ​യ​ത്താ​സ്ഥാ​ന​മാ​യ ക​ഞ്ഞി​ക്കു​ഴി​യി​ലൊ എ​ത്ത​ണ​മെ​ങ്കി​ൽ ഈ ​റോ​ഡു​മാ​ത്ര​മാ​ണ് ആ​ശ്ര​യം. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഓ​ട്ടോ​റി​ക്ഷ​പോ​ലും ഇ​തി​ലെ വ​രാ​താ​യി. രോ​ഗം വ​ന്നാ​ൽ രോ​ഗി​യെ എ​ടു​ത്തു കൊ​ണ്ടു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്. മ​ഴ പെ​യ്താ​ൽ റോ​ഡ് പു​ഴ​യാ​യി മാ​റും. എ​ത്ര​യും വേ​ഗം റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up