x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​നാ​രാ​യ​ണ​പു​രം - പ​ന്നി​ക്കു​ഴി റോ​ഡിൽ കാ​ല്‍​ന​ട യാ​ത്ര​ പോ​ലും ദുഷ്കരം


Published: July 4, 2026 06:52 AM IST | Updated: July 4, 2026 06:52 AM IST

പു​ത്തൂ​ര്‍ ശ്രീ​നാ​രാ​യ​ണ​പു​രം -പ​ന്നി​ക്കു​ഴി റോ​ഡ് ത​ക​ര്‍​ന്ന നിലയിൽ

കൊ​ട്ടാ​ര​ക്ക​ര: പ​വി​ത്രേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ ശ്രീ​നാ​രാ​യ​ണ​പു​രം - പ​ന്നി​ക്കു​ഴി റോ​ഡ് ത​ക​ര്‍​ന്നു. കാ​ല്‍​ന​ട യാ​ത്ര​പോ​ലും ക​ഴി​യാ​ത്ത​വി​ധം റോ​ഡ് ത​ക​ര്‍​ന്ന​തോ​ടെ നാ​ട് തീ​ര്‍​ത്തും യാ​ത്രാ ദു​രി​ത​ത്തി​ലാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ഡ​ക് യോ​ജ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് നി​ര്‍​മി​ച്ച​താ​ണ് റോ​ഡ്. ഉ​ണ്ടാ​ന്‍​മു​ക്ക്- കാ​രി​ക്ക​ല്‍- എ​സ്എ​ന്‍​പു​രം- പ​ന്നി​ക്കു​ഴി വ​രെ​യാ​ണ് റോ​ഡ് അ​ന്ന് നി​ര്‍​മി​ച്ച​ത്. പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ന്നി​ട്ടി​ല്ല.

കു​ഴി​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്നു. ഭ​ര​ണി​ക്കാ​വ്- പു​ത്തൂ​ര്‍ റോ​ഡി​ല്‍ നി​ന്ന് തി​രി​ഞ്ഞ് പ​വി​ത്രേ​ശ്വ​രം- ക​ല്ല​ട റോ​ഡു​മാ​യി ചേ​രു​ന്ന​താ​ണ് ത​ക​ര്‍​ച്ച​യി​ലാ​യ റോ​ഡ്. കാ​രി​ക്ക​ല്‍ കൊ​മ​ള​ത്ത് ജം​ഗ്ഷ​നി​ല്‍ നി​ന്ന് റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച തു​ട​ങ്ങു​ന്നു. വെ​ട്ടി​ക്കു​ഴി പാ​ല​ത്തി​ന് സ​മീ​പ​ത്ത് വ​ലി​യ തോ​തി​ല്‍ വെ​ള്ള​ക്കെ​ട്ടും ദു​രി​ത​വു​മാ​ണ്. ക​യ​റ്റം ക​യ​റി​യെ​ത്തി​യാ​ല്‍ വീ​ണ്ടും വെ​ള്ള​ക്കെ​ട്ട് തു​ട​ങ്ങും. കാ​രി​ക്കു​ഴി ക​ഴി​ഞ്ഞു​ള്ള വാ​ണി​വി​ള ഭാ​ഗ​ത്ത് ടാ​റി​ന്‍റെ പൊ​ടി​പോ​ലു​മി​ല്ലാ​ത്ത വി​ധം റോ​ഡ് ത​ക​ര്‍​ന്നു. ഇ​വി​ടെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​സ്എ​ന്‍ പു​രം- പ​ന്നി​ക്കു​ഴി റോ​ഡ് ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. റോ​ഡ് ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​വ​ര്‍​ഷൈ​ന്‍ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്‌​ള​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ല്ലാ​സ് കോ​വൂ​ര്‍ എം​എ​ല്‍​എ​ക്ക് നി​വേ​ദ​നം ന​ല്‍​കി. പ​ഞ്ചാ​യ​ത്തി​ലെ ഏ​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ര​ണ്ട് സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍, അ​ങ്ക​ണ​വാ​ടി​ക​ള്‍ എ​ന്നി​വ​യി​ലേ​ക്കെ​ല്ലാം ഈ ​റോ​ഡു വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

റോ​ഡ് ന​ന്നാ​ക്കി​യി​ല്ലെ​ങ്കി​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തു​മെ​ന്ന് ബ​സ് ഉ​ട​മ അ​റി​യി​ച്ചു. സ്‌​കൂ​ള്‍ ബ​സു​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന​തും പ്ര​യാ​സ​പ്പെ​ട്ടാ​ണ്. ഓ​ട്ടോ​യ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഓ​ട്ടം വി​ളി​ച്ചാ​ല്‍ വ​രാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന​വ​ര്‍ മി​ക്ക​പ്പോ​ഴും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്നു.

മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് 20 ല​ക്ഷം രൂ​പ ന​വീ​ക​ര​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്നു. റോ​ഡി​ന്‍റെ വ​ള​രെ കു​റ​ച്ച് ഭാ​ഗം ന​വീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ല്‍ ഇ​തി​ന്‍റെ തു​ട​ര്‍ ന​ട​പ​ടി ആ​യി​ട്ടി​ല്ല.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up