x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ ഇ​പ്പോ​ഴും ദു​രി​ത​ത്തി​ല്‍

വെബ് ഡെസ്ക്
Published: November 23, 2026 01:20 AM IST | Updated: November 23, 2026 01:20 AM IST

കാ​ടു​മൂ​ടിയ കൊ​യി​ലോം​കു​ന്നി​ലെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി വീ​ടു​ക​ള്‍.

മേ​പ്പാ​ടി: കാ​രാ​പ്പു​ഴ പ​ദ്ധ​തി​ക്കു​വേ​ണ്ടി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ജീ​വി​ത സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ല്‍ ഇ​പ്പോ​ഴും ദു​രി​ത​ത്തി​ല്‍. ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​യി ആ​വി​ഷ്‌​ക്ക​രി​ച്ച പ​ദ്ധ​തി അ​ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പാ​ക്കി​യ​തു മൂ​ലം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്.

തു​ട​ക്കം മു​ത​ല്‍ ത​ന്നെ പ​ദ്ധ​തി​യി​ലെ അ​ശാ​സ്ത്രീ​യ​ത പ്ര​ക​ട​മാ​ണെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ന​ത്തം​കു​നി, നെ​ല്ലാ​റ​ച്ചാ​ല്‍, മ​ല​യ​ച്ചം​കൊ​ല്ലി, തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ച്ചു​വ​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ങ്ങ​ളു​ടെ കൈ​വ​ശ​ഭൂ​മി​യും വീ​ടും ഒ​ഴി​ഞ്ഞു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ത​ങ്ങ​ള്‍ ച​തി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്ന യാ​ഥാ​ർ​ഥ്യം വൈ​കി​യാ​ണ​വ​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത്.

നാ​ല് കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രു വീ​ട് എ​ന്ന രീ​തി​യി​ലാ​ണ് ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​യി അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കൊ​യി​ലോം​കു​ന്ന്, പു​ല്‍​പ്പ​ടി​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 44 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച​ത്.

നാ​ല് കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രു വീ​ട് എ​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. എ​ന്നാ​ല്‍ പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രു കെ​ട്ടി​ടം എ​ന്ന രീ​തി​യി​ലേ​ക്ക് പ​ദ്ധ​തി മാ​റ്റു​ക​യാ​യി​രു​ന്നു. 88 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി 44 വീ​ടു​ക​ളാ​ണ് നി​ര്‍​മി​ച്ച​ത്. എ​ന്നാ​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ അ​ധി​കൃ​ത​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. വീ​ടു​ക​ള്‍​ക്ക് വാ​തി​ല്‍, ജ​നാ​ല​ക​ള്‍ എ​ന്നി​വ ഒ​രു​ക്കി​യി​ല്ല. അ​തി​പ്പോ​ഴും അ​ങ്ങി​നെ​ത​ന്നെ തു​ട​രു​ക​യാ​ണ്. 300 മു​ത​ല്‍ 400 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ടോ​യ്‌​ല​റ്റു​ക​ള്‍ നി​ര്‍​മി​ച്ച​ത്.

സ്ത്രീ​ക​ള്‍, കു​ട്ടി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍ എ​ന്നി​വ​ര്‍​ക്കെ​ല്ലാം രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ടോ​യ്‌​ല​റ്റി​ല്‍ പോ​ക​ണ​മെ​ങ്കി​ല്‍ 400 മീ​റ്റ​ര്‍ ദൂ​രം ന​ട​ക്ക​ണ​മെ​ന്ന​ത് ദു​രി​തം വ​ര്‍​ധി​പ്പി​ക്കു​ന്നു.

പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ വീ​ടു​ക​ളി​ല്‍ ഏ​റി​യ പ​ങ്കും ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. എ​ട്ട് കു​ടും​ബ​ങ്ങ​ള്‍ മാ​ത്ര​മാ​ണി​വി​ടെ താ​മ​സി​ക്കു​ന്ന​ത്. 2004 ലാ​ണ് വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ കൈ​മാ​റി​യ​ത്. 22 വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളേ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്. ആ​ള്‍ താ​മ​സ​മി​ല്ലാ​ത്ത​തി​നാ​ല്‍ വീ​ടു​ക​ള്‍ മി​ക്ക​തും കാ​ടു​മൂ​ടി ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ണ്ട്. പ​ക്ഷേ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​ണ് പ​ല വീ​ടു​ക​ളും. വീ​ടു​ക​ള്‍​ക്ക് പു​റ​മേ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് 75 സെ​ന്‍റ് സ്ഥ​ലം കൂ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. അ​ത് മൂ​ന്ന കി​ലോ​മീ​റ്റ​ര്‍ ദൂ​രെ ചീ​പ്രം​കു​ന്നി​ലാ​ണ്. സ്ഥ​ലം അ​നു​വ​ദി​ച്ചി​ട​ത്ത് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യി​ല്ല എ​ന്ന​താ​ണ് പു​ന​ര​ധി​വാ​സ പ​ദ്ധ​തി പാ​ളി​പ്പോ​കാ​ന്‍ കാ​ര​ണം. അ​നു​വ​ദി​ച്ച സ്ഥ​ലം ത​ന്നെ പ​ല​രും പാ​ട്ട​ത്തി​ന് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. കാ​ര്‍​ഷി​കാ​വ​ശ്യ​ത്തി​നും ജ​ല​സേ​ച​ന​ത്തി​നു​മാ​യി ആ​വി​ഷ്‌​ക്ക​രി​ച്ച പ​ദ്ധ​തി കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​യി​ല്ല. പ​ക​രം ടൂ​റി​സ​ത്തി​ന് വ​ഴി​മാ​റു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് ക​ണ്ട​തെ​ന്ന​തും പ​ദ്ധ​തി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

Tags : Evicted Adivasi families still in distress Adivasi families NattuVishesham DistrictNews

Recent News

Corehub Up