x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളു​ടെ കാ​യി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ മി​ക​ച്ച ഗ്രൗ​ണ്ടു​ക​ൾ ഒ​രു​ക്കും: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

വെബ് ഡെസ്ക്
Published: October 26, 2026 05:34 AM IST | Updated: October 26, 2026 05:34 AM IST

എ​ൻ​എം​എം​എ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി ഉ​ദ്‌​ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ർ​വ​ഹി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ളു​ടെ കാ​യി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ൽ മി​ക​ച്ച ഗ്രൗ​ണ്ടു​ക​ൾ ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ലെ എ​ൻ​എം​എം​എ​സ് പ​രി​ശീ​ല​ന പ​ദ്ധ​തി ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​ത്‌ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ട​ങ്ങി​ൽ എ​ൻ​എം​എ​സ് ചാ​റ്റ്‌​ബോ​ട്ട് ലോ​ഞ്ചിം​ഗ് മ​ന്ത്രി​യും പി.​കെ. ഫി​റോ​സ് എം​എ​ൽ​എ​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച ഭാ​വി​ക്കാ​യി മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ഠ​ന​ത്തോ​ടൊ​പ്പം കു​ട്ടി​ക​ളി​ൽ കാ​യി​ക താ​ൽ​പ​ര്യം വ​ള​ർ​ത്തു​ന്ന​തി​നും അ​വ​രു​ടെ കാ​യി​ക​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ച​ട​ങ്ങി​ൽ പി.​കെ. ഫി​റോ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ നി​സാ​ർ ചേ​ലേ​രി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ്റ് ഡോ. ​അ​ബ്ദു​ൾ നാ​സ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. എ​ൻ​എം​എം​എ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സാ​മ​ഗ്രി​ക​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി എം​ജെ​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​ക​സി​പ്പി​ച്ച സ്റ്റു​ഡ​ന്‍റ് പോ​ർ​ട്ട​ൽ മ​ന്ത്രി സ്വി​ച്ച് ഓ​ൺ ചെ​യ്‌​തു. സ്റ്റു​ഡ​ന്‍റ് പോ​ർ​ട്ട​ൽ നി​ർ​മി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

എ​ൻ​എം​എം​എ​സ് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സ​ഫീ​ന ഷ​മീ​ർ, കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭാ ഡെ​പ്യൂ​ട്ടി ചെ​യ​ർ പേ​ഴ്സ​ൺ കെ.​കെ.​എ. ഖാ​ദ​ർ, കൊ​ടു​വ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അം​ബി​ക മം​ഗ​ല​ത്ത്, കൊ​ടു​വ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​സി. ഉ​സ​യി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം​സ​മി​തി അം​ഗം മു​ഹ​മ്മ​ദ​ൻ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് നാ​ഷ​ണ​ൽ മീ​ൻ​സ് കം ​മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ് (എ​ൻ​എം​എം​എ​സ്).

Tags :

Recent News

Corehub Up