x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തി​ന് എ​ക്‌​സൈ​സി​ന്‍റെ സ്‌​പെ​ഷ​ല്‍ ഡ്രൈ​വ്

വെബ് ഡെസ്ക്
Published: August 4, 2026 10:07 PM IST | Updated: August 4, 2026 10:07 PM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നാ​യി എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​പെ​ഷ​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ്രൈ​വി​ന് തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ടു​ക്കി എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ 31 വ​രെ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ച്ചു. വ്യാ​ജ​മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ കു​യി​ലി​മ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ഡി​വി​ഷ​ണ​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ ഉ​ള്‍​പ്പെ​ടെ അ​റി​യി​ക്കാം. ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സ് ടീ​മി​നെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

ജി​ല്ലാ​ത​ല എ​ക്‌​സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​ട്രോ​ള്‍ ഫ്രീ ​ന​മ്പ​ര്‍:18004253415, അ​സി. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ (എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്) ഇ​ടു​ക്കി: 04862 232469, 9496002866, സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ഇ​ടു​ക്കി: 04862 238469, 9400069532. നാ​ര്‍​ക്കോ​ട്ടി​ക് എ​ന്‌​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ്, അ​ടി​മാ​ലി: 04864 225782, 9400089534.

Tags : Nattuvishesham Local News Excise special drive special drive Onam

Recent News

Corehub Up