x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രം ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞ് വീ​ട് ത​ക​ര്‍​ന്ന കു​ടും​ബം ദു​രി​ത​ത്തി​ല്‍


Published: July 3, 2026 05:57 AM IST | Updated: July 3, 2026 05:57 AM IST

ഇ​രു​ളം ചു​ണ്ട​ക്കൊ​ല്ലി​യി​ല്‍ വീ​ടി​ന് മു​ക​ളി​ലേ്ക് ത​ടി​ലോ​റി മ​റി​ഞ്ഞ നി​ല​യി​ല്‍(​ഫ​യ​ല്‍).

ക​ല്‍​പ്പ​റ്റ: മ​രം ക​യ​റ്റി​യ ലോ​റി മ​റി​ഞ്ഞ് വീ​ട് ത​ക​ര്‍​ന്ന കു​ടും​ബം ദു​രി​ത​ത്തി​ല്‍. ഇ​രു​ളം ചു​ണ്ട​ക്കൊ​ല്ലി പ​റ​യ​ക്കോ​ണം അ​നി​ലും കു​ടും​ബ​വു​മാ​ണ് വി​ഷ​മ​ത്തി​ല്‍.
വീ​ട് ന​ന്നാ​ക്കു​ന്ന​തി​ന് ലോ​റി ഉ​ട​മ പ​ണം ന​ല്‍​കാ​ത്ത​താ​ണ് ഇ​വ​രെ വ​ല​യ്ക്കു​ന്ന​ത്. കേ​ണി​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് മെം​ബ​ര്‍​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച​യി​ലാ​ണ് വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 2.35 ല​ക്ഷം രൂ​പ ന​ല്‍​കാ​മെ​ന്ന് മു​ട്ടി​ല്‍ വാ​ര്യാ​ട് സ്വ​ദേ​ശി​യാ​യ ലോ​റി ഉ​ട​മ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി ക​രാ​റെ​ടു​ത്ത​യാ​ള്‍​ക്ക് 30,000 രൂ​പ മാ​ത്ര​മാ​ണ് ലോ​റി ഉ​ട​മ ല​ഭ്യ​മാ​ക്കി​യ​ത്. ഈ ​തു​ക തീ​ര്‍​ത്തും അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ല്‍ പ്ര​വൃ​ത്തി തു​ട​ങ്ങാ​ന്‍ ക​രാ​റു​കാ​ര​ന്‍ ത​യാ​റാ​യി​ല്ല.

മേ​യ് 18ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് ത​ടി​ലോ​റി വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ഈ ​സ​മ​യം അ​നി​ലി​ന്‍റെ ര​ണ്ട് മ​ക്ക​ള്‍ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

ലോ​റി പ​തി​ച്ച് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് അ​ല​മാ​ര, ക​ട്ടി​ല്‍, ഫ്രി​ഡ്ജ് എ​ന്നി​വ​യും ത​ക​ര്‍​ന്നു. ലോ​ഡ് ക​യ​റ്റി നി​ര്‍​ത്തി​യി​ട്ട ലോ​റി ഏ​ക​ദേ​ശം എ​ട്ട​ടി ഉ​യ​ര​ത്തി​ല്‍​നി​ന്നാ​ണ് വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

റോ​ഡി​ലെ മ​ണ്ണി​ള​ക്ക​മാ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. അ​ന്നു വൈ​കു​ന്നേ​രം ഒ​ത്തു​തീ​ര്‍​പ്പ് ച​ര്‍​ച്ച​യി​ലാ​ണ് വീ​ട് വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് പ​ണം ല​ഭ്യ​മാ​ക്കു​മെ​ന്ന് ലോ​റി ഉ​ട​മ സ​മ്മ​തി​ച്ച​ത്. രാ​ത്രി ക്രെ​യി​ന്‍ സ​ഹാ​യ​ത്തോ​ടെ ക​യ​റ്റി​യ ലോ​റി ഉ​ട​മ കൊ​ണ്ടു​പോ​യി. വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ത​ടി​യും ല​ക്ഷ്യ സ്ഥാ​ന​ത്ത് എ​ത്തി.

കൂ​ലി​പ്പ​ണി​ക്കാ​രാ​യ അ​നി​ലും ഭാ​ര്യ​യും ജീ​വി​ത​സ​മ്പാ​ദ്യം അ​ത്ര​യും ചെ​ല​വ​ഴി​ച്ച് 20 വ​ര്‍​ഷം മു​മ്പ് നി​ര്‍​മി​ച്ച​താ​ണ് വീ​ട്. ഇ​ത് ത​ക​ര്‍​ന്ന ദി​വ​സം മു​ത​ല്‍ കു​ടും​ബം ചു​ണ്ട​ക്കൊ​ല്ലി​യി​ല്‍ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. വീ​ട്ടു​വാ​ട​ക​യ്ക്കും ഇ​വ​ര്‍ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്.

വീ​ട് ന​ന്നാ​ക്കു​ന്ന​തി​ന് പ​ണം ല​ഭ്യ​മാ​ക്കാ​ത്തി​നെ​ക്കു​റി​ച്ച് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​ര്‍ മു​ഖേ​ന ചോ​ദി​ക്കു​മ്പോ​ല്‍ ലോ​റി ഉ​ട​മ മു​ട്ടു​ന്യാ​യ​ങ്ങ​ളാ​ണ് പ​റ​യു​ന്ന​തെ​ന്ന് അ​നി​ല്‍ പ​റ​ഞ്ഞു. ലോ​റി ഉ​ട​മ​യു​ടെ വി​ശ്വാ​സ​വ​ഞ്ച​ന​യ്‌​ക്കെ​തി​രേ പാ​രാ​തി​യു​മാ​യി കേ​ണി​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൈ​മ​ല​ര്‍​ത്തു​ക​യാ​ണു​ണ്ടാ​യ​ത്.

വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രും വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന​തി​ല്‍ ഉ​ത്സാ​ഹം കാ​ട്ടാ​ത്ത സ്ഥി​തി​യാ​ണ്. നീ​തി തേ​ടി ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും മ​റ്റും പ​രാ​തി ന​ല്‍​കി​യ​താ​യി അ​നി​ല്‍ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up