x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​രാ​ന​ല്ലൂ​രി​ലെ അ​പ​ക​ട​മ​ര​ണം മ​​​​രി​​​​ച്ച​​​​യാ​​​​ളു​​​​ടെ കു​​​​ടും​​​​ബം പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ

വെബ് ഡെസ്ക്
Published: October 26, 2026 04:34 AM IST | Updated: October 26, 2026 04:34 AM IST

ചേ​രാ​ന​ല്ലൂ​രി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ.

കൊ​​​​ച്ചി: ചേ​​​​രാ​​​​ന​​​​ല്ലൂ​​​​രി​​​​ല്‍ ആ​​​​ഡം​​​​ബ​​​​ര കാ​​​​റി​​​​ടി​​​​ച്ച് സ്‌​​​​കൂ​​​​ട്ട​​​​ര്‍ യാ​​​​ത്ര​​​​ക്കാ​​​​ര​​​​ന്‍ മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ 17കാ​​​​ര​​​​നെ സ്റ്റേ​​​​ഷ​​​​ന്‍ ജാ​​​​മ്യ​​​​ത്തി​​​​ല്‍ വി​​​​ട്ട​​​​യ​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ മ​​​​രി​​​​ച്ച​​​​യാ​​​​ളു​​​​ടെ മ​​​​ക്ക​​​​ളും ബ​​​​ന്ധു​​​​ക്ക​​​​ളും നാ​​​​ട്ടു​​​​കാ​​​​രും ചേ​​​​രാ​​​​ന​​​​ല്ലൂ​​​​ര്‍ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നു​​​മു​​​​മ്പി​​​​ല്‍ റോ​​​​ഡ് ഉ​​​​പ​​​​രോ​​​​ധി​​​​ച്ച് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. 17കാ​​​​ര​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും പി​​​​താ​​​​വും അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ കാ​​​​റി​​​​ന്‍റെ ഉ​​​​ട​​​​മ​​​​യു​​​​മാ​​​​യ ജ​​​​ഡ്ജി​​​​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും കു​​​​ടും​​​​ബം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. രാ​​​​ത്രി ഒ​​​​ന്പ​​​​തോ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധം വൈ​​​​കി​​​​യും തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

അ​​​തി​​​നി​​​ടെ, സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍ പൊ​​​​ലി​​​​സി​​​​ന്‍റെ അ​​​​നാ​​​​സ്ഥ​​​​യു​​​​ണ്ടെ​​​​ന്ന് മ​​​​രി​​​​ച്ച ജ​​​​യ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍റെ മ​​​​ക്ക​​​​ള്‍ ആ​​​രോ​​​പി​​​ച്ചു. ത​​​​ങ്ങ​​​​ളു​​​​ടെ പി​​​​താ​​​​വ് ത​​​​ട്ടു​​​​ക​​​​ട​​​​ക്കാ​​​​ര​​​​നാ​​​​യ​​​​തു​​​​കൊ​​​​ണ്ടും അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത് ജ​​​​ഡ്ജി​​​​യു​​​​ടെ മ​​​​ക​​​​നാ​​​​യ​​​​തു​​​​കൊ​​​​ണ്ടും ഇ​​​​വി​​​​ടെ ര​​​​ണ്ടു നീ​​​​തി​​​​യാ​​​​ണ്. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ര്‍​ച്ചെ മു​​​​ത​​​​ല്‍ ക​​​​ള​​​​മ​​​​ശേ​​​​രി മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​നു മു​​​​മ്പി​​​​ല്‍ അ​​​​ച്ഛ​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം വി​​​​ട്ടു​​​കി​​​​ട്ടു​​​​ന്ന​​​​തി​​​​നു​​​വേ​​​​ണ്ടി കാ​​​​ത്തു​​​നി​​​​ന്നി​​​​ട്ട് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നോ​​​​ടെ​​​​യാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്. മൃ​​​​ത​​​​ദേ​​​​ഹം വി​​​​ട്ടു​​​​കി​​​​ട്ടു​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ൾ മു​​​​മ്പ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ 17കാ​​​​ര​​​​നെ ജാ​​​​മ്യ​​​​ത്തി​​​​ല്‍ വി​​​​ട്ടു.​ അ​​​​ച്ഛ​​​​ന്‍റെ ചി​​​​ത ക​​​​ത്തി​​​​ത്തീ​​​​രു​​​​ന്ന​​​​തി​​​​ന് മു​​​​മ്പു​​​ത​​​​ന്നെ ത​​​​ങ്ങ​​​​ള്‍ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നു മു​​​​മ്പി​​​​ല്‍ വ​​​​ന്ന​​​​താ​​​​ണ്. പൊ​​​​ലി​​​​സ് ഒ​​​​ന്നും പ​​​​റ​​​​യു​​​​ന്നി​​​​ല്ലെന്നും മ​​​​ക്ക​​​​ള്‍ പ​​​​റ​​​​ഞ്ഞു. റോ​ഡ് ഉ​പ​രോ​ധി​ച്ചു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലി​സു​മാ​യി ഉ​ന്തും ത​ള​ളുമുണ്ടാ​യി.

17കാ​രൻ ക​സ്റ്റ​ഡി​യി​ൽ

കൊ​ച്ചി: കാ​റി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന 17കാ​ര​നെ പൊലിസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​തി​നെ​തി​രെ മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​വും നാ​ട്ടു​കാ​രും രാ​ത്രി ചേ​രാ​ന​ല്ലൂ​ര്‍ പൊലിസ് സ്റ്റേ​ഷ​ന് മു​മ്പി​ല്‍ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. 17കാ​ര​നെ​യോ അ​ല്ലെ​ങ്കി​ല്‍ കാ​ര്‍ ഉ​ട​മ​യാ​യ ഇ​യാ​ളു​ടെ പി​താ​വ് ജ​ഡ്ജി​യെ​യോ സ്റ്റേ​ഷ​നി​ലെ​ത്തി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.

രാ​ത്രി വൈ​കി​യും പ്ര​തി​ഷേ​ധം തു​ട​ര്‍​ന്ന​തി​നാ​ല്‍ 17കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ പൊലിസ് നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു. രാ​ത്രി ത​ന്നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡി​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊലിസ് പ​റ​ഞ്ഞു. മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലായിരിക്കും തു​ട​ര്‍ന​ട​പ​ടി. കാ​ര്‍ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Tags :

Recent News

Corehub Up