x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക​ദി​നം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​റ​ള​ത്ത്

വെബ് ഡെസ്ക്
Published: August 12, 2026 12:34 AM IST | Updated: August 12, 2026 12:34 AM IST

ഇ​രി​ട്ടി: ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക​ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​റ​ള​ത്ത് ന​ട​ക്കും. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് ആ​റ​ളം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ രാ​വി​ലെ 10ന് ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. രൂ​പീ​ക​ര​ണ യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ശോ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് ജി​മ്മി അ​ന്തി​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫി​സ​ർ തു​ള​സി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ റൈ​ഹാ​ന​ത്ത് സു​ബി, ജോ​ർ​ജ് ആ​ലം​പ​ള്ളി, ര​ജി​ത മാ​വി​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​ജി ന​ടു​പ​റ​മ്പി​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സ​ന്ധ്യ, കൃ​ഷി ഓ​ഫി​സ​ർ ആ​ർ. രാ​ഹു​ൽ, പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ജോ​ഷി പാ​ല​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക വി​ക​സ​ന​സ​മി​തി അം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക​ർ​ഷ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നൂ​ത​ന കാ​ർ​ഷി​ക രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സെ​മി​നാ​റു​ക​ളും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളും ഒ​രു​ക്കും. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്കും രൂ​പം ന​ൽ​കി.

Tags : Nattuvishesham Districtnews Farmers

Recent News

Corehub Up