x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി-​ക​ട​വാ​വ​ല്‍ ശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് ക​ർ​ഷ​ക​ർ

വെബ്ഡെസ്ക്
Published: August 4, 2026 10:40 PM IST | Updated: August 4, 2026 10:40 PM IST

കു​ന്നോ​ന്നി കൊ​ട​യ്ക്ക​നാ​ൽ ഷാ​ജി​യു​ടെ മ​ര​ച്ചീ​നി കൃ​ഷി കാ​ട്ടു പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ

കു​ന്നോ​ന്നി: മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ലെ പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​ഴു​വ​നാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​ക​ൾ ക​ർ​ഷ​ക​രു​ടെ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി.

പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​ന്നോ​ന്നി പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​ക​ളും ക​ട​വാ​വ​ലു​ക​ളും വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​താ​യി ജ​ന​മൈ​ത്രി റെ​സി​ഡ​ന്‍റ്സ് വെ​ല്‍​ഫെ​യ​ര്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൊ​ട​യ്ക്ക​നാ​ല്‍ ഷാ​ജി പോ​ളി​ന്‍റെ കൃ​ഷി​സ്ഥ​ല​ത്ത് ന​ട്ടു​വ​ള​ര്‍​ത്തി​യി​രു​ന്ന മ​ര​ച്ചീ​നി കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തു​ന്ന പ​ന്നി​ക​ള്‍ മ​നു​ഷ്യ​രെ ക​ണ്ടാ​ല്‍ ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ണി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് ആ​ളു​ക​ള്‍ താ​മ​സം മാ​റി​യ​ത് കാ​ട്ടു​പ​ന്നി​ക​ള്‍​ക്ക് പെ​റ്റു​പെ​രു​കാ​നും സ്വൈ​ര്യ​മാ​യി വി​ഹ​രി​ക്കാ​നും സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​താ​യി കൗ​ണ്‍​സി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ദി​വ​സേ​ന പൊ​തു​മ​രാ​മ​ത്ത് റോ​ഡു​വ​രെ​യെ​ത്തു​ന്ന പ​ന്നി​ക്കൂ​ട്ട​ങ്ങ​ള്‍ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നാ​ശം വി​ത​യ്ക്കു​ന്നു​ണ്ട്. വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് ത​വ​ണ കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ക്കു​ന്ന​തി​നാ​ല്‍ ഇ​വ​യു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണെ്. റം​ബു​ട്ടാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ കൂ​റ്റ​ന്‍ ക​ട​വാ​വ​ലു​ക​ള്‍ തി​ന്നു​ന​ശി​പ്പി​ക്കു​ന്ന​തും നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം പ്ര​യോ​ഗി​ച്ച് കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ങ്ങ​ളു​ടെ ശ​ല്യം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും അ​പ​ക​ട​കാ​രി​ക​ളാ​യ പ​ന്നി​ക​ളെ കൊ​ല്ലു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചും കൃ​ഷി​നാ​ശം വ​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ല്‍​കാ​നും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്നു റെ​സി​ഡ​ന്‍റ്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് കു​രു​വി​ള ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews wild boar

Recent News

Corehub Up