x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഷ്ട​പ്പാ​ടു​ക​ളി​ൽ നട്ടംതിരി​ഞ്ഞു ക​ർ​ഷ​ക​ർ; ഇടപെടണമെന്നു കേരള കോൺ-എം


Published: July 10, 2026 12:40 AM IST | Updated: July 10, 2026 12:40 AM IST

വ​ട​ക്ക​ഞ്ചേ​രി: കൃ​ഷി​പ​ണി​ക​ളി​ലെ ക​ഷ്ട​പ്പാ​ടു​ക​ളി​ൽ ക​ർ​ഷ​ക​ർ വ​ല​യു​ന്നു. രാ​സ​വ​ള​ത്തി​ന്‍റെ വി​ല​വ​ർ​ധ​ന​വും ക്ഷാ​മ​വും വ​ളം ല​ഭി​ക്കാ​നു​ള്ള നി​ബ​ന്ധ​ന​ക​ളു​മാ​ണ് ക​ർ​ഷ​ക​രെ വ​ട്ടം​ക​റ​ക്കു​ന്ന​ത്. രാ​സ​വ​ളം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ക​ർ​ഷ​ക​ൻ കൃ​ഷി​സ്ഥ​ല​ത്തി​ന്‍റെ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം പ്ര​ത്യേ​ക ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യാ​ത്ത​ത്ര പ്ര​യാ​സ​ക​ര​മാ​ണ് ഈ ​ആ​പ്പി​ൽ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ക എ​ന്ന​ത്.​ഏ​തെ​ങ്കി​ലും രാ​സ​വ​ള​ത്തി​ന് അ​പേ​ക്ഷി​ച്ചാ​ൽ എ​ല്ലാ വ​ള​ങ്ങ​ളും ഒ​ന്നി​ച്ച് എ​ടു​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യും ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​വു​ക​യാ​ണ്.​ആ​പ്പി​ൽ ക​യ​റി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വും ക​ർ​ഷ​ക​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു​ണ്ട്.

ചി​ല മേ​ഖ​ല​ക​ളി​ൽ ഒ​ന്നാം​വി​ള​യു​ടെ ന​ടീ​ൽ ക​ഴി​ഞ്ഞ് ഒ​രു​മാ​സ​ത്തോ​ള​മാ​യി. ഈ ​സ​മ​യം ഫാ​ക്ടം​ഫോ​സ് വ​ളം ചേ​ർ​ക്കേ​ണ്ട​തു​ണ്ട്.

എ​ന്നാ​ൽ ഫാ​ക്ടം​ഫോ​സ് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഇ​തോ​ടൊ​പ്പം യൂ​റി​യ, പൊ​ട്ടാ​ഷ് എ​ന്നീ വ​ള​ങ്ങ​ളും വാ​ങ്ങേ​ണ്ട ഗ​തി​ക്കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. ആ​വ​ശ്യ​മി​ല്ലാ​ത്ത വ​ളം അ​ടി​ച്ചേ​ൽ​പി ക്കു​ന്ന​ത് ക​ർ​ഷ​ക​രോ​ട് ചെ​യ്യു​ന്ന ദ്രോ​ഹ​മാ​ണെ​ന്നും ഇ​തു നി​ല​വി​ലു​ള്ള ക​ർ​ഷ​ക​രെ കൃ​ഷി​യി​ൽ​നി​ന്ന് അ​ക​റ്റു​ന്ന നി​ല​പാ​ടാ​ണെ​ന്നും ഇ​തി​നെ​തി​രെ സ​മ​ര​രം​ഗ​ത്തു​വ​രു​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ല്പ​ന​ക്കാ​രു​ടെ ചൂ​ഷ​ണ​വും ക​ർ​ഷ​ക​ർ നേ​രി​ടു​ന്നു​ണ്ട്. ചാ​ക്കു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ല ഈ​ടാ​ക്കു​ന്ന​താ​യും ക​ർ​ഷ​ക​ർ​ക്കു പ​രാ​തി​യു​ണ്ട്. യൂ​റി​യ​ക്ക് ചാ​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വി​ൽ​പ​ന വി​ല 266.50 രൂ​പ​യാ​ണ്. എ​ന്നാ​ൽ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ ഈ​ടാ​ക്കു​ന്ന​ത് 300 രൂ​പ​യും അ​തി​ൽ കൂ​ടു​ത​ലു​മാ​ണെ​ന്നു പ​റ​യു​ന്നു.

ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​രെ കൃ​ഷി​യി​ൽ നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക യൂ​ണി​യ​ൻ- എം ​ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ ക​ണ്ണാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ടൈ​റ്റ​സ് ജോ​സ​ഫ്,തോ​മ​സ് ജോ​ൺ കാ​രു​വ​ള്ളി​ൽ, ജോ​സ് വ​ട​ക്കേ​ക്ക​ര, പി. ​മോ​ഹ​ൻ​ദാ​സ് പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up