x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ൽ കു​രു​ക്കാ​യി വലിയ കു​ഴി


Published: July 10, 2026 01:52 AM IST | Updated: July 10, 2026 01:52 AM IST

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ-​ബോ​യ്സ് ടൗ​ൺ-​പാ​ൽ​ച്ചു​രം അ​ന്ത​ര സം​സ്ഥാ​ന പാ​ത​യി​ൽ ചെ​കു​ത്താ​ൻ തോ​ടി​ന് സ​മീ​പം റോ​ഡ് ത​ക​ർ​ന്നു വ​ൻ കു​ഴി രൂ​പ​പ്പെ​ട്ട​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ർ​ണം. പ്ര​തി​ദി​നം ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ലാ​ണ് ഈ ​ദു​ര​വ​സ്ഥ.

ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞ് താ​ഴ്ന്ന​തി​നാ​ൽ അ​പ​ക​ട​ഭീ​ഷ​ണി​യും ഉ​ണ്ട്. ക​ണ്ണൂ​ർ ജി​ല്ല​യെ വ​യ​നാ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന സം​സ്ഥാ​ന പാ​ത​യാ​ണി​ത്.

മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഈ ​ഭാ​ഗ​ത്ത് അറ്റ​ക്കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​ദ്യ മ​ഴ​യി​ൽ ത​ന്നെ റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.
താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് പ​ക​രം ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ സ്ഥി​രം ന​വീ​ക​ര​ണം ന​ട​ത്തി റോ​ഡ് സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Tags : Nattuvishesham District News

Recent News

Corehub Up