x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​യോ​ര വ്യാ​പാ​ര കോ​ൺ​ഗ്ര​സ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി


Published: July 10, 2026 01:54 AM IST | Updated: July 10, 2026 01:54 AM IST

ക​ണ്ണൂ​ർ: കേ​ര​ള പ്ര​ദേ​ശ് വ​ഴി​യോ​ര വ്യാ​പാ​ര കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
വ​ഴി​യോ​ര തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രാ​യ കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ളു​ടെ ദ്രോ​ഹ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, നി​ല​വി​ലു​ള്ള മു​ഴു​വ​ൻ വ​ഴി​യോ​ര​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും പു​തി​യ സ​ർ​വേ ന​ട​ത്തി സ്ട്രീ​റ്റ് വെണ്ടർ കാ​ർ​ഡ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ഴി​യോ​ര വ്യാ​പാ​ര കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ടി.​ നി​ഷാ​ത്ത്, യു.​കെ. ജ​ല​ജ, എം.​വി. പ്രേ​മ​രാ​ജ​ൻ, ഷ​മീ​ർ പ​ള്ളി​പ്രം, കെ.​സി. ഉ​ല്ലാ​സ​ൻ, പി. ​ഇ​സ്മ​യി​ൽ, എം. ​ജോ​ഷി​പ്, എ.വി. ഖാ​ലി​ദ്, കെ.പി. സ​ബ്രീ​ന, കെ. ​അ​ജി​ത, സി.എ​ച്ച്. ഇ​ന്ദ്ര​പാ​ല​ൻ, ഹ​രീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up