കണ്ണൂർ: ബർണശേരി സെന്റ് തെരേസാസ് സ്കൂൾ റോഡിലെ ബിഇഎം എൽപി സ്കൂളിനു സമീപത്തെ അപകടാവസ്ഥയിലായ കലുങ്കിന്റെ പുനർനിർമാണത്തിന് സാധ്യതെ തെളിയുന്നു. ടി.ഒ. മോഹനൻ എംഎൽഎ സ്ഥലം സന്ദർശിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് അധികൃതരുമായി ചർച്ച നടത്തി.
കലുങ്ക് വീതി കൂട്ടി നിർമിക്കുന്നതിന് ബിഇഎം എൽപി സ്കൂളിന്റെ സ്ഥലം വിട്ടു കിട്ടുന്നതിന് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. സ്ഥലം സന്ദർശിച്ച ശേഷം സെന്റ് തെരേസാസ് സ്കൂൾ പ്രിൻസിപ്പൽ, മുഖ്യാധ്യാപിക എന്നിവരുമായി ഇതു സംബന്ധിച്ച കാര്യങ്ങൾ എംഎൽഎ ചർച്ച ചെയ്തു.
അപകടാവസ്ഥയിലായ കലുങ്ക് കാരണം വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് എംഎൽഎ ഉറപ്പ് നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ കായക്കൽ, ഷിബു ഫെർണാണ്ടസ്, ആന്റണി ഡിക്രൂസ്, റൈജു ജെയ്സൺ എന്നിവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.
Tags : Nattuvishesham District News