വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഊട്ടുതിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ കൊടി
വല്ലക്കുന്ന്: സെന്റ്് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഊട്ടുതിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. 27 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കും. 26ന് രാവിലെ 6.15ന് ദിവ്യബലി. നവനാള്‍ ദിനങ്ങളില്‍ നൊവേനക്കുശേഷം നേര്‍ച്ചക്കഞ്ഞി ഉണ്ടായിരിക്കും.
തിരുനാള്‍ദിനമായ 28ന് രാവിലെ 6.15നും എട്ടിനും 10.30നും വൈകീട്ട് അഞ്ചിനും ദിവ്യബലി. 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് വരന്തരപ്പിള്ളി സെന്റ് പയസ് ടെന്ത് യോഗാര്ഥി ഭവനം റെക്ടര്‍ ഫാ. ലിന്‍സ്റ്റന്‍ ഒലക്കേങ്കില്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. കരാഞ്ചിറ സെന്റ്് സേവിയേഴ്സ് ചര്‍ച്ച് വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് വചനസന്ദേശവും നല്‍കും.
തിരുനാള്‍ ദിവസം രാവിലെ 7.30 മുതല്‍ വൈകീട്ട് അഞ്ചു വരെ നേര്‍ച്ച ഊട്ട് ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ടിന്റോ കൊടിയന്‍, കൈക്കാരന്മാരായ ബേബി അഗസ്റ്റിന് തണ്ട്യേക്കല്‍, ടി.കെ. ജോസഫ് തൊടുപറമ്പില്‍, കെ.കെ. സജി കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ബാബു ആന്റണി പള്ളിപ്പാട്ട്, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
Tags : Nattuvishesham District News