വല്ലാര്‍പാടം ബസിലിക്കയിലെ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാളിന്റെ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് മുന്നോടിയായി പാലിയം കുടുംബത്തിലെ വലിയച്ചനായ രാജഗോപാ
കൊച്ചി: ചരിത്ര പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ കഴിഞ്ഞ ഒന്‍പത് ദിനങ്ങളായി നടന്നുവരുന്ന വല്ലാര്‍പാടത്തമ്മയുടെ തിരുനാളാഘോഷങ്ങള്‍ സമാപിച്ചു. രാവിലെ ആഘോഷമായ തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകര്മികനായിരുന്നു. ഫാ.ജോസഫ് ഷെല്ട്ടന് കക്കാരിയില്‍ വചനപ്രഘോഷണം നടത്തി.
അള്‍ത്താരയിലെ കെടാവിളക്കില്‍ പാലിയം കുടുംബത്തിലെ വലിയച്ചനായ രാജഗോപാല്‍ പാലിയത്ത് എണ്ണ പകര്‍ന്ന് തിരിതെളിച്ചു. പാലിയം കുടുംബാംഗങ്ങളും പള്ളി വീട്ടില്‍ മീനാക്ഷിയമ്മയുടെ കുടുംബാംഗങ്ങളും ഈ ധന്യനിമിഷത്തിന് സാക്ഷ്യം വഹിച്ചു. ദിവ്യബലിയെ തുടര്‍ന്ന് നൊവേന, ലിറ്റനി, പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം എന്നിവയിലെല്ലാം ആയിരങ്ങള്‍ പങ്കെടുത്തു.
നേരത്തേ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെയും പാലിയം കുടുംബാംഗങ്ങളേയും റോസറി പാര്‍ക്കിലെ മംഗള കവാടത്തില്‍ റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്തിന്റെ നേതൃത്വത്തില്‍ ഇടവകജനം സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് വല്ലാര്‍പാടത്തമ്മ രക്ഷിച്ച മീനാക്ഷിയമ്മയുടെ പിന്തലമുറക്കാരായ പള്ളിയില്‍ വീട്ടുകാര്‍ പരമ്പരാഗതമായി ചെയ്തു വരുന്ന മോര് വിതരണത്തിന്റെ ആശീര്‍വാദകര്‍മവും ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു. ഒക്ടോബര്‍ ഒന്നിനാണ് എട്ടാമിടം. അന്ന് രാവിലെ 9.30 നുള്ള പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ മുഖ്യകാര്‍മികനായിരിക്കും.
Tags : Nattuvishesham DistrictNews DeepikaNews Feast