x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധ മാ​ക്‌​സി​മി​ല്ല്യ​ന്‍ കോ​ള്‍​ബെ​യു​ടെ തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: August 15, 2026 01:47 AM IST | Updated: August 15, 2026 01:47 AM IST

വി​ശു​ദ്ധ മാ​ക്‌​സി​മി​ല്ല്യ​ന്‍ മ​രി​യ കോ​ള്‍​ബെ​യു​ടെ തി​രു​നാ​ള്‍ ഉ​ദ്ഘാ​ട​നം

കൊ​ച്ചി: തേ​വ​ര സെ​ന്‍റ് ജോ​സ​ഫ് ആ​ന്‍​ഡ് സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ല്‍ ത​ട​വ​റ ശു​ശ്രൂ​ഷ​യു​ടെ പ്ര​ത്യേ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ മാ​ക്‌​സി​മി​ല്ല്യ​ന്‍ മ​രി​യ കോ​ള്‍​ബെ​യു​ടെ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വ​രാ​പ്പു​ഴ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ നി​ര്‍​വ​ഹി​ച്ചു. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത പ്രി​സ​ണ്‍ മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു തി​രു​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്.

വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ത​ട​വ​റ ശു​ശ്രൂ​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന സെ​ന്‍റ് മോ​നി​ക്ക പ്രെ​യ​ര്‍ ബാ​ങ്ക് പ​ദ്ധ​തി​ക്കും, പ്രാ​ര്‍​ഥ​ന സം​രം​ഭ​ത്തി​നും ആ​ര്‍​ച്ച് ബി​ഷ​പ് തു​ട​ക്കം കു​റി​ച്ചു. എ​റ​ണാ​കു​ളം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​ജ​ന്‍ മ​ണു​വേ​ലി​പ്പ​റ​മ്പി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കെ​സി​ബി​സി പ്രി​സ​ണ്‍ മി​നി​സ്ട്രി സ്‌​റ്റേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ ത​ട്ടി​ല്‍ എ​റ​ണാ​കു​ളം സോ​ണ്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​മ​നോ​ജ് എ​ന്നി​വ​ര്‍ പ്രാ​ര്‍​ഥ​ന​ക്ക് നേ​തൃ​ത്വം ന​ല്‍​കി. തേ​വ​ര സെ​ന്‍റ് ജോ​സ​ഫ് ആ​ന്‍​ഡ് സെ​ന്‍റ് ജൂ​ഡ് പ​ള്ളി വി​കാ​രി ഫാ. ​ജൂ​ഡി​സ് പ​ന​ക്ക​ല്‍, റോ​ട്ട​റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കൊ​ച്ചി​ന്‍ ഡൗ​ണ്‍ ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജോ​യ് ജോ​സ്, വ​രാ​പ്പു​ഴ അ​തി​രൂ​പ​ത പ്രി​സ​ണ്‍ മി​നി​സ്ട്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​നോ ജോ​ര്‍​ജ് ക​ട​ങ്ങാം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Celebrated

Recent News

Corehub Up