x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​ബാ​ധി​ത​ർ​ക്ക് ധ​ന​സ​ഹാ​യം വൈ​കു​ന്നു

വെബ് ഡെസ്ക്
Published: August 15, 2026 01:22 AM IST | Updated: August 15, 2026 01:22 AM IST

ച​പ്പാ​ര​പ്പ​ട​വ് പു​ഴ​യി​ൽ ടൗ​ണി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ നി​ല​യി​ൽ.

ച​പ്പാ​ര​പ്പ​ട​വ്: ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ച​പ്പാ​ര​പ്പ​ട​വ് ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വി​മ​ല​ശേ​രി, എ​രു​വാ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. മ​ല​യോ​ര​മേ​ഖ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് പു​ഴ​ക​ളും തോ​ടു​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ൾ ചെ​ളി​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി. ഈ ​മാ​ലി​ന്യ​ങ്ങ​ൾ വ​ലി​യ ക​ഷ്ട​പ്പാ​ടു​ക​ൾ സ​ഹി​ച്ചാ​ണ് നീ​ക്കം​ചെ​യ്ത​ത്. വൈ​റ്റ് ഗാ​ർ​ഡ് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും മു​സ്‌​ലിം​ലീ​ഗ് ക​മ്മി​റ്റി​യും ഹ​രി​ത ക​ർ​മ്മ​സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ച​പ്പാ​ര​പ്പ​ട​വ് ടൗ​ൺ ശു​ചീ​ക​രി​ച്ച​ത്.

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വെ​ള്ളം ക​യ​റി​യ വീ​ട്ടു​ട​മ​ൾ​ക്കും സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കും അ​ടി​യ​ന്ത​ര​സ​ഹാ​യ​മാ​യി 10,000 രൂ​പ ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ദു​രി​ത​ബാ​ധി​ത​ർ പ​റ​യു​ന്നു. പ്ര​ള​യ​ജ​ലം ഇ​റ​ങ്ങി​യ​പ്പോ​ൾ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ വീ​ട് ശു​ചീ​ക​രി​ച്ചെ​ങ്കി​ലും ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും സ്വ​ന്തം കൈ​യി​ൽ നി​ന്നും ഭീ​മ​മാ​യ തു​ക മു​ട​ക്കി​യാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്ന് ദു​രി​ത​ബാ​ധി​ത​ർ പ​റ​യു​ന്നു.

മ​ണ്ണും ചെ​ളി​യും നീ​ക്കു​ന്ന​തി​ന് ചെ​ല​വാ​യ തു​ക​യെ​ങ്കി​ലും അ​നു​വ​ദി​ച്ചു​ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. വെ​ള്ളം താ​ഴ്ന്ന​പ്പോ​ൾ പു​ഴ​യി​ലും തോ​ടു​ക​ളി​ലും വ​ലി​യ തോ​തി​ലാ​ണ് പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ അ​വ​ശേ​ഷി​ച്ച​ത്.

പു​ഴ​യ​രി​കി​ലെ മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ളി​ലും പ​ട​ർ​പ്പു​ക​ളി​ലും പാ​ല​ങ്ങ​ളു​ടെ തൂ​ണു​ക​ളി​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞി​ട്ടു​ണ്ട്. ഇ​തും വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കും.

Tags : Nattuvishesham Districtnews Financial

Recent News

Corehub Up