സഹായധനം തറയിൽ അബുവിന് കൈമാറുന്നു.
മലപ്പുറം: ചെമ്മങ്കടവ് പിഎംഎസ്എ എംഎ ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറം പെയിൻ ആൻഡ് പാലീയേറ്റീവ് കെയർ ക്ലിനിക്കിന് സഹായധനം നൽകി.
ഹയർ സെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സമാഹരിച്ച തുക മലപ്പുറം പാലിയേറ്റീവ് ക്ലിനിക്ക് പ്രസിഡന്റ് തറയിൽ അബുവിന് വിദ്യാർഥി പ്രതിനിധികൾ കൈമാറി.
പിടിഎ പ്രസിഡന്റ് പി.പി. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിജു സഖറിയാസ്, പിടിഎ ഭാരവാഹികളായ പി.പി. മൈസൂൻ റിയാസ്, പി.കെ.എസ്. മുജിബ് ഹസൻ, അധ്യാപകരായ എൻ.കെ. മുജീബ് റഹിമാൻ, സി.പി. സഫ്വാൻ, സി.എസ്. വരുണ്‍, എൻ.കെ. ഹഫ്സൽ റഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Financial