x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുതലപ്പൊഴിയിൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളി​ൽ മോ​ഷ​ണം


Published: June 10, 2026 06:54 AM IST | Updated: June 10, 2026 06:54 AM IST

ഏഴുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

ക​ഴ​ക്കൂ​ട്ടം: പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള ങ്ങ​ളി​ൽ മോ​ഷ​ണം. പ്ര​ദേ​ശ​ത്തെ സി​സി ക്യാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും സാ​മൂ​ഹി​ക വി​രു​ദ്ധ​രെ കേ​ന്ദ്രീ​ക​രി​ച്ചും ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അ​ഴൂ​ർ​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പം കെ​ട്ടി​യി​ട്ടി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​ർ കേ​ന്ദ്രീ​ക​രി​ച്ച് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന 27 വ​ള്ള​ങ്ങ​ളു​ടെ പൂ​ട്ടു​പൊ​ളി​ച്ചാ​ണ് വ​ൻ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മൂ​ന്നു വ​ള്ള​ങ്ങ​ളു​ടെ വി​ല​കൂ​ടി​യ എ​ൻ​ജി​നു​ക​ളും 25 വ​ള്ള​ങ്ങ​ളി​ലെ പെ​ട്രോ​ൾ, മ​ണ്ണെ​ണ്ണ ടാ​ങ്കു​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ഏ​ക​ദേ​ശം ഏ​ഴു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​നാ​യി ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം തൊ​ഴി​ലാ​ളി​ക​ൾ വ​ള്ളം കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന അ​ഴൂ​ർ​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​മെ​ത്തി എ​ൻ​ജി​ൻ ടാ​ങ്കു​ക​ളി​ൽ പെ​ട്രോ​ൾ നി​റ​ച്ചി​രു​ന്നു. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ക​ട​ലി​ൽ പോ​കാ​ൻ വ​ള്ള​ത്തി​ന​രി​കി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പൂ​ട്ടു​പൊ​ളി​ച്ച് സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത​താ​യി തൊ​ഴി​ലാ​ളി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ ട്ട​ത്.

ക​ഠി​നം​കു​ളം പു​തു​ക്കു​റു​ച്ചി തെ​രു​വി​ൽ തൈ​വി​ളാ​കം പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന മാ​ർ​ട്ടി​ൻ, ബൈ​ജു, സ്റ്റെ​ല്ല​സ് എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​ങ്ങ​ളി​ലെ എ​ൻ​ജി​നു​ക​ളാ​ണ് ന​ഷ്‌​ട​പ്പെ​ട്ട​ത്. എ​ൻ​ജി​നു മൂ​ന്നി​നും​കൂ​ടി ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രും. ഇ​തി​നു​പു​റ​മെ 25 വ​ള്ള​ങ്ങ​ളി​ലെ എ​ൻ​ജി​ൻ ടാ​ങ്കു​ക​ളും മോ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ട​ലി​ൽ പോ​കാ​നാ​യി ഓ​രോ ടാ​ങ്കി​ലും 6000 രൂ​പ​യു​ടെ പെ​ട്രോ​ളാ​ണ് നി​റ​ച്ചി​രു​ന്ന​ത്. ഇ​തും ന​ഷ്ട​പ്പെ​ട്ടു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up