കാടുവെട്ടൂർ സെന്റ് മേരീസ് പള്ളി പെരുന്നാളിനു ഫാ. മാത്യു വൈദ്യൻ കോർ എപ്പിസ്ക്കോപ്പ കൊടിയേറ്റുന്നു.
ചെങ്ങന്നൂർ: ചരിത്ര പ്രസിദ്ധമായ കാടുവെട്ടൂർ സെന്റ് മേരീസ് പള്ളി പെരുന്നാളിനും വല്ല്യപ്പന്റെ ശ്രാദ്ധത്തിനും ഭക്തിനിർഭരമായ തുടക്കം. ഫാ. മാത്യു വൈദ്യൻകോർ എപ്പിസ്ക്കോപ്പ കൊടിയേറ്റ് കർമം നിർവഹിച്ചു. ഇന്ന് വൈകിട്ട് 6.30ന് സന്ധ്യാനമസ്കാരം. തുടർന്ന് വചനശുഷ്രൂഷ അഞ്ജന റബേക്ക റോയി നിർവഹിക്കും.
നാളെ രാവിലെ ഏഴിന് പ്രഭാതനമസ്കാരം, വിശുദ്ധ മൂന്നിൻമേൽ കുർബാന അടൂർ കടമ്പനാട് ഭദ്രാസനാധിപൻ സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. ഒൻപതിന് അഡ്വ. രാഹുൽ ഈശ്വർ പ്രഭാഷണം നടത്തും. പത്തിന് കെവിഎം ക്ലീനിക്കും പഞ്ചകർമ ആയുർവേദ സെന്റർ ഉദ്ഘാടനം ചെയ്യും.
10.30ന് കാടുവെട്ടൂർ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം. വൈകിട്ട് ഏഴിന് ഭക്തി നിർഭരമായ റാസ കാടുവെട്ടൂർ പ്ലാന്തറയിൽ കുഞ്ഞമ്മ ജോസഫിന്റെ ഭവനത്തിൽനിന്ന് ആരംഭിക്കും. 26ന് രാവിലെ ഒൻപതിന് ഗാനാർച്ചന, പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി, ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ എന്നിവർ പ്രസംഗിക്കും. തുടർന്ന് പള്ളിപ്പടിക്കൽനിന്നു റാസ, കബറിങ്കൽ ധൂപപ്രാർഥന, ആശീർവാദം, സമൂഹസദ്യ-കൊടിയിറക്ക് എന്നിവ നടത്തും.
Tags : Flag hoisted nattuvishesham local news