x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ​ശാ​ല സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് പ​ള്ളി​ തി​രു​നാ​ളി​നു കൊ​ടി​യേ​റി 


Published: June 29, 2026 07:12 AM IST | Updated: June 29, 2026 07:12 AM IST

പാ​റ​ശാ​ല സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് പ​ള്ളി​യി​ലെ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് സേ​വ്യ​ര്‍ കൊ​ടി​യേ​റ്റുന്നു.

പാ​റ​ശാ​ല: പാ​റ​ശാ​ല സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ 422-ാമ​ത് തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് സേ​വ്യ​ര്‍ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. ഫാ. ​ആ​ര്‍.​പി. റോ​ബി​ന്‍ രാ​ജ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​സ്റ്റീ​ഫ​ന്‍ സി​ല്‍​വാ​നോ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.

കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ടി. ​ഡൊ​മ​നി​ക്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു, ട്ര​ഷ​റ​ര്‍ ദേ​വ​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. 26ന് ​ആ​രം​ഭി​ച്ച തി​രു​നാ​ള്‍ മ​ഹോ​ത്സ​വം ജൂ​ലൈ അ​ഞ്ചി​നു സ​മാ​പി​ക്കും.

വ​ച​ന​പ്ര​ഘോ​ഷ​ണം, പു​രോ​ഹി​ത​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആമാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​നാ തി​രു​നാ​ളിനു കൊ​ടി​യേ​റി

നാ​ലാ​ഞ്ചി​റ: വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ളും സ​ണ്‍​ഡേ സ്കൂ​ൾ - ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും കൊ​ടി​യേ​റി. തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഡോ.​ വ​ർ​ക്കി ആ​റ്റു​പ്പു​റ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു.

എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 5.30നു ​ജ​പ​മാ​ല, സ​ന്ധ്യാ ന​മ​സ്കാ​രം എ​ന്നി​വ​യു​ണ്ടാ​കും. ഇ​ന്നു ജി​ല്ലാ വി​കാ​രി ഫാ. ​ജോ​ണ്‍ വി​ള​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു കാ​ർ​മി​ക​നാ​കും. നാ​ളെ ഇ​ട​വ​ക​യി​ലെ മു​ൻ വി​കാ​രി​മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. ജൂ​ലൈ ഒ​ന്നി​ന് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. ര​ണ്ടി​നു വൈ​കു​ന്നേ​രം തി​രു​നാ​ൾ സ​ന്ദേ​ശം, തി​രു​നാ​ൾ റാ​സ, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്നേ​ഹ​ഭോ​ജ​നം.

മൂ​ന്നി​നു രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന. തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ യൂ​ഹാ​നോ​ൻ മാ​ർ അ​ല​ക്സി​യോ​സ് എ​പ്പി​സ്കോ​പ്പ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കു മു​ഖ്യ​ക​ർ​മി​ക​നാ​കും. വി​കാ​രി ഫാ. ​ഡാ​നി​യേ​ൽ മ​ണ്ണി​ൽ ഒ​ഐ​സി, അ​സോ​സി​യേ​റ്റ് വി​കാ​രി, ഫാ. ​ഡാ​നി മാ​ത്യു ഒ​ഐ​സി, ട്രസ്റ്റി സാ​ലു പ​താ​ലി​ൽ, സെക്രട്ടറി ഡോ. ​മൈ​ക്കി​ൾ ഡാ​നി​യേ​ൽ, ജോയിന്‍റ് സെക്രട്ടറി സ​ജി​ൻ സാ​ബു,

സിസ്റ്റർ ​കി​ര​ണ്‍ എ​സ്ഐസി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും ​രാ​ധ​ന, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യു​ണ്ടാ​കും. ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​നും തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണ​ത്തി​നും​ശേ​ഷം ജൂ​ലൈ അ​ഞ്ചി​ന് തി​രു​നാ​ളി​നു കൊ​ടി​യി​റ​ങ്ങും.

 

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up