x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ളി​യം​പു​ള്ളി കപ്പേളയിലെ തി​രു​നാളി​നു കൊ​ടി​യേ​റി


Published: April 21, 2026 01:23 AM IST | Updated: April 21, 2026 01:23 AM IST

പു​ളി​യ​ംപുള്ളി ക​പ്പേ​ള​യി​ലെ വി​ശു​ദ്ധ ഗീ​​വ​ർ​ഗീസിന്‍റെ തി​രു​നാ​ളി​ന് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ കൊ​ടി​യേ​റ്റു​ന്നു.

മൈ​ലം​പു​ള്ളി: പു​ളി​യ​ംപുള്ളി വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സിന്‍റെ ക​പ്പേ​ള​യി​ലെ തി​രു​നാ​ളി​നും ഊ​ട്ടുനേ​ർ​ച്ച​യ്ക്കും കൊ​ടി​യേ​റി. ഫാ​. സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​നാ​ണ് കൊ​ടി​യേ​റ്റി​യ​ത്. തു​ട​ർ​ന്ന് ദി​വ്യബ​ലി, ല​ദീ​ഞ്ഞ്, നൊ​വേ​ന, നേ​ർ​ച്ച എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.​ ഇ​ന്നു​മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ എ​ല്ലാ ദി​വ​സം വൈ​കു​ന്നേ​രം 4.45 ന് ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​കും.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.45 ന് തി​രു​നാൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, സ്നേ​ഹവി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​കും.​ ഊ​ട്ടുതി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാവിലെ 10 ന് ​ഫാ. ജോ​സ് ക​ണ്ണ​മ്പു​ഴ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള തി​രു​നാൾ ദി​വ്യബ​ലി, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, ഊ​ട്ടുനേ​ർ​ച്ച എ​ന്നി​വ​യും ഉ​ണ്ടാ​കും.

വി​കാ​രി ഫാ. ​ജോ​ർ​ജ് തെ​രു​വ​ൻ​കു​ന്നേ​ൽ, ക​ൺ​വീ​ന​ർ പ​യ​സ് ഞെ​ഴു​കു​മ​റ്റം, സ​ജി പാ​റേ​മാ​ക്ക​ൽ, ജോ​ർ​ജ് ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Tags : Flag hoisted nattuvishesham local news

Recent News

Corehub Up