x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ടു​ത്തു​രു​ത്തി താ​ഴ​ത്തു​പ​ള്ളി​യി​ല്‍ ദ​ര്‍​ശ​ന​ത്തി​രു​നാ​ളി​ന് കൊ​ടി​യേ​റി


Published: January 11, 2026 11:46 PM IST | Updated: January 11, 2026 11:46 PM IST

ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ താ​​ഴ​​ത്തു​​പ​​ള്ളി​​യി​​ല്‍ തി​​രു​​ക്കു​​ടും​​ബ​​ത്തി​​ന്‍റെ ദ​​ര്‍​ശ​​ന​​ത്തി​​രു​​നാ​​ളി​​ന് വി​​കാ​​രി ഫാ.​ ​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്

ക​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ താ​​ഴ​​ത്തു​​പ​​ള്ളി​​യി​​ല്‍ തി​​രു​​ക്കു​​ടും​​ബ​​ത്തി​​ന്‍റെ ദ​​ര്‍​ശ​​ന​​ത്തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ 17, 18 തീ​​യ​​തി​​ക​​ളി​​ല്‍ ആ​​ഘോ​​ഷി​​ക്കും.

ഇ​​ന്ന​​ലെ രാ​​വി​​ലെ​ ന​​ട​​ന്ന കൊ​​ടി​​യേ​​റ്റി​​ന് വി​​കാ​​രി ഫാ.​ ​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. ഇ​​ന്നു മു​ത​ൽ 15 വ​രെ ദി​വ​സ​വും രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം 4.30നും ​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന, ഫാ.​ ​ജോ​​സ​​ഫ് ചീ​​നോ​​ത്തു​​പ​​റ​​മ്പി​​ല്‍, ഫാ. ​മാ​​ത്യു ത​​യ്യി​​ല്‍, ​ഫാ. ​​അ​​ഗ​​സ്റ്റി​​ന്‍ ത​​ത്ത​​പ്പ​​ള്ളി, ഫാ.​​സി​​റി​​യ​​ക് കൊ​​ച്ചു​​കൈ​​പ്പെ​​ട്ടി​​യി​​ല്‍ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

16ന് ​​രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന-​​ഫാ.​ സേ​​വ്യ​​ര്‍ മു​​ക്കു​​ടി​​ക്കാ​​ട്ടി​​ല്‍, 6.30ന് ​​ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം, ല​​ദീ​​ഞ്ഞ്, സ​​മാ​​പ​​ന ആ​​ശീ​​ര്‍​വാ​​ദം-​​റ​​വ.​​ഡോ. ജോ​​ണ്‍​സ​​ണ്‍ നീ​​ല​​നി​​ര​​പ്പേ​​ല്‍, 7.30ന് ​​ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളു​​ടെ ക​​ലാ​​സ​​ന്ധ്യ.

17ന് ​​രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, നൊ​​വേ​​ന, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് സു​​റി​​യാ​​നി കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം-​​ഫാ.​ മാ​​ത്യു വെ​​ണ്ണാ​​യി​​പ്പ​​ള്ളി​​ല്‍, 6.30ന് ​​പ​​ട്ട​​ണ​​പ്ര​​ദ​​ക്ഷി​​ണം, 8.30ന് ​​സ്ലീ​​വാ​​വ​​ന്ദ​​നം, തു​​ട​​ര്‍​ന്ന് ക​​പ്ലോ​​ന്‍ വാ​​ഴ്ച്ച, ഒ​​മ്പ​​തി​​ന് ആ​​കാ​​ശ വി​​സ്മ​​യം. 18ന് ​​രാ​​വി​​ലെ 6.30നും 9.30​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന-​​ഫാ.​ മി​​ഥു​​ന്‍ പ​​ന​​ച്ചി​​ക്കാ​​ല സി​​എം​​എ​​ഫ്, നാ​​ലി​​ന് തി​​രു​​നാ​​ള്‍ റാ​​സ-​​ഫാ.​ സ്‌​​ക​​റി​​യ മോ​​ടി​​യി​​ല്‍. 6.15ന് ​​പ്ര​​സു​​ദേ​​ന്തി വാ​​ഴ്ച, 6.30ന് ​​പ​​ട്ട​​ണ​​പ്ര​​ദ​​ക്ഷി​​ണം, 7.30ന് ​​ടൗ​​ണി​​ലെ കു​​രി​​ശു​​പ​​ള്ളി​​യി​​ല്‍ തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം-​​ഫാ.​ ബി​​ജു കു​​ന്ന​​ക്കാ​​ട്ട്, തു​​ട​​ര്‍​ന്ന് പ​​ള്ളി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം, ല​​ദീ​​ഞ്ഞ്, സ​​മാ​​പ​​നാ​​ശീ​​ര്‍​വാ​​ദം, എ​​ട്ടി​​ന് ഗാ​​ന​​മേ​​ള. 19ന് ​​മ​​രി​​ച്ച​​വ​​രു​​ടെ ഓ​​ര്‍​മ​​ദി​​ന​​ത്തി​​ല്‍ രാ​​വി​​ലെ ആ​​റി​​ന് പ​​ഴ​​യ​​പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന-​​ഫാ.​ വ​​ര്‍​ഗീ​​സ് ഇ​​ത്തി​​ത്ത​​റ പി​​ഡി​​എം, സി​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം, 7.30ന് ​​പു​​തി​​യ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. തി​​രു​​നാ​​ളി​​നോ​​ടനു​​ബ​​ന്ധി​​ച്ചു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​താ​​യി വി​​കാ​​രി ഫാ.​ ​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍, സ​​ഹ​​വി​​കാ​​രി​​മാ​​രാ​​യ ഫാ.​​ജോ​​ണ്‍ ന​​ടു​​ത്ത​​ടം, ഫാ.​ ​ഏ​​ബ്രഹാം പെ​​രി​​യ​​പ്പു​​റ​​ത്ത് എ​​ന്നി​​വ​​ര്‍ അ​​റി​​യി​​ച്ചു.

Tags : Flag hoisted nattuvishesham local news

Recent News

Corehub Up