പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ ലോനമുത്തപ്പന്റെ തിരുനാളിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൊടിയേറ്റുന്നു. വിക
പറപ്പൂക്കര: പ്രസിദ്ധമായ വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ ലോനമുത്തപ്പന്റെ തിരുനാളിന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൊടിയേറ്റി. ഒല്ലൂരിലെ വിശുദ്ധ എവുപ്രാസ്യമ്മയുടെ തീര്ഥകേന്ദ്രത്തില്നിന്ന് കൊണ്ടുവന്ന ദീപം, പള്ളിക്കുമുന്പിലെ കല്‍വിളക്കിലേക്ക് പകര്ന്നതിനുശേഷമായിരുന്നു തിരുക്കര്‍മങ്ങള്‍.
ഫൊറോന വികാരി ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍, സഹവികാരി ഫാ. വിനോയ് തെറ്റയില്‍, ഫാ. ഫ്രാന്‍സിസ് കാവില്‍, ട്രസ്റ്റിമാരായ റെജിന്‍ പാലത്തിങ്കല്‍, ആന്റോ പുല്ലോക്കാരന്‍, സിജോ പൊന്തോക്കന്, ആഘോഷ കമ്മിറ്റി സെക്രട്ടറി ജോണ്‍ ചിറയത്ത് എന്നിവര്‍ നേതൃത്വം നല്കി. 15, 16 തീയതികളാണ് തിരുനാള്‍.
Tags : Flag hoisted nattuvishesham local news