x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​പ്പൊ​ക്കബാ​ധി​ത​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലാക്കി

വെബ് ഡെസ്ക്
Published: August 2, 2026 10:52 PM IST | Updated: August 2, 2026 10:52 PM IST

വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെത്തുട​ര്‍​ന്ന് സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്നു.

എ​ട​ത്വ: ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി. ജ​ന​പ്ര​തി​നി​ധി​ക​ള്‍, പോ​ലീ​സ്, അ​ഗ്‌​നി​ര​ക്ഷാ​സേ​ന, സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധിപ്പെരെ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ല്‍ നി​ന്ന് സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്കും മാ​റ്റി​യി​ട്ടു​ണ്ട്. നെ​ഞ്ചു​വേ​ദ​ന​യെത്തു ട​ര്‍​ന്ന് അ​വ​ശ​നി​ല​യി​ലാ​യ ഒ​രാ​ളെ എ​ട​ത്വ എ​സ്ഐ റി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​ഹ​സി​ക​മാ​യി വെ​ള്ള​ത്തി​ലൂ​ടെ പോ​ലീ​സ് ജീ​പ്പി​ല്‍ എ​ത്തി​ച്ച് നീ​രേ​റ്റു​പു​റ​ത്തേ​ക്ക് കൊ​ണ്ടു​വ​ന്നു. തു​ട​ര്‍​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കു​തി​ര​ച്ചാ​ല്‍​കു​ന്നു​മ്മാ​ടി പ്ര​ദേ​ശ​ത്തെ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ല്‍ നി​ന്ന് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യു​ടെ ബോ​ട്ടി​ല്‍ ഓ​മ​ന, ആ​ര്‍​ദ്ര, ആ​ദി​ത്യ​ന്‍, സു​ല​ക്ഷ​ണ, അ​നു​മോ​ള്‍, സ​ന​ല്‍ എ​ന്നി​വ​രെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ച് നീ​രേ​റ്റു​പു​റ​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.

Tags : Nattuvishesham Districtnews Flood victims

Recent News

Corehub Up