x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് : കു​ന്ന​പ്പ​ള്ളി-കൊ​ല്ല​ക്കോ​ട് നി​വാ​സി​ക​ൾ​ ദു​രി​ത​ത്തിൽ


Published: June 28, 2026 05:51 AM IST | Updated: June 28, 2026 05:51 AM IST

കു​ന്ന​പ്പ​ള്ളി-​കൊ​ല്ല​ക്കോ​ട് ചെ​റു​മ​ല, ക​രി​വെ​ട്ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡ് മ​ഴ പെ​യ്ത​തോ​ടെ വെ​ള്ള​ത്തി​ലാ​യ​പ്പോ​ൾ.

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഴ​ക്കാ​ല​ത്ത് കു​ന്ന​പ്പ​ള്ളി -കൊ​ല്ല​ക്കോ​ട് നി​വാ​സി​ക​ൾ​ക്ക് ദു​രി​ത​കാ​ലം. ചെ​റി​യ മ​ഴ​യി​ൽ പോ​ലും കൊ​ല്ല​ക്കോ​ട്, ചെ​റു​മ​ല, ക​രി​വെ​ട്ടി, റെ​യി​ലി​ൻ​ക​ര പ്ര​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡ് വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന​തും മു​ന്നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​കാ​തെ ഒ​റ്റ​പ്പെ​ടു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്.
ക​ന​ത്ത മ​ഴ പെ​യ്താ​ൽ പ്ര​ദേ​ശം പൂ​ർ​ണ​മാ​യും വെ​ള്ള​ക്കെ​ട്ടി​ലാ​കു​ന്നു.

ഇ​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള പ്ര​ധാ​ന പ്ര​വേ​ശ​ന വ​ഴി​യി​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും. മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​കു​ന്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന എ​സ്എ​ൻ​ഡി​പി റോ​ഡി​ലെ ക​ൾ​വ​ർ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​ത് ദു​രി​തം ഇ​ര​ട്ടി​യാ​ക്കു​ക​യാ​ണ്.

ഓ​രോ മ​ഴ​ക്കാ​ല​ത്തും പ്ര​ദേ​ശ​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ക്ലേ​ശ​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഫാ​സി​ൽ കു​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു. ശാ​ശ്വ​ത പ​രി​ഹാ​രം റെ​യി​ൽ​വേ അ​ണ്ട​ർ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​ണ്ട​ർ​പാ​സ് ന​ട​പ്പാ​യാ​ൽ മു​ന്നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​കും. പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ലേ​ക്കും എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്, അ​ങ്ങാ​ടി​പ്പു​റം ത​ളി​ക്ഷേ​ത്രം, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് തു​ട​ങ്ങി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു് എ​ളു​പ്പ​ത്തി​ലും സ​മ​യ​ലാ​ഭ​ത്തോ​ടെ​യും എ​ത്തി​ച്ചേ​രാം.

ഇ​തി​നാ​യി സൗ​ത്ത് റെ​യി​ൽ​വേ​യി​ൽനി​ന്ന് പ്രാ​ഥ​മി​ക സാ​ധ്യ​താ പ​ഠ​ന റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ലി​നോ​ട് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഫാ​സി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up