ഫ്ലൈടെക്സ്റ്റ് ഡൽഹിയിൽ ആരംഭിച്ച പുതിയ എഐ റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നീതി ആയോഗ് അംഗം പ്രഫ. അഭയ് കരണ്ടിക്കർ നിർവഹിക്കുന്നു.അശോക സർവകലാശാല ഡീനും ഫ്ലൈ
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കന്പനിയായ ഫ്ലൈടെക്സ്റ്റ ഡൽഹിയിൽ പുതിയ എഐ റിസർച്ച് സെന്ററിന് ആരംഭിച്ചു. നീതി ആയോഗ് അംഗം പ്രഫ. അഭയ് കരണ്ടിക്കർ ഉദ്ഘാടനം നിർവഹിച്ചു.
അശോക സർവകലാശാല ഡീനും ഫ്ലൈടെക്സ്റ്റ് ഉപദേശകനുമായ പ്രഫ. ശന്തനു ചൗധരി, ഫ്ലൈടെക്സ്റ്റ് സിഇഒ ഡോ. വിനോദ് വാസുദേവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഐഐടി ഡൽഹിയുമായി കന്പനിക്കുള്ള ദീർഘകാല ഗവേഷണ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
ബിസിനസ് ഫലങ്ങൾ എത്രത്തോളം കാര്യക്ഷമമായി മെച്ചപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാകും ഭാവിയിൽ എഐ സംവിധാനങ്ങൾ വിലയിരുത്തപ്പെടുകയെന്ന് ഫ്ലൈടെക്സ്റ്റ് സിഇഒ ഡോ. വിനോദ് വാസുദേവൻ അഭിപ്രായപ്പെട്ടു.
Tags : Local News Nattuvishesham Thiruvananthapuram