x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​മാ​യി ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം

വെബ് ഡെസ്ക്
Published: August 6, 2026 09:55 PM IST | Updated: August 6, 2026 09:55 PM IST

പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് പ​ത്ത​നം തി​ട്ട എ​മി​റേ​റ്റ​സ് ഭ​ക്ഷ്യ കി​റ്റു​ക​ൾ ന​ൽ​കി​യ​പ്പോ​ൾ.

പെ​രി​ങ്ങ​ളം: പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ല​യ​ൺ​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ്യ​സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു. മോ​ഡ​ൽ ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് പ​ത്ത​നം​തി​ട്ട എ​മി​റേ​റ്റ്സാ​ണ് സ​ഹാ​യ​മെ​ത്തി​ച്ച​ത്.

പെ​രി​ങ്ങ​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ൾ, ഇ​ട​മ​ല സി​എം​എ​സ് യു​പി സ്കൂ​ൾ, കൈ​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച് പാ​രി​ഷ് ഹാ​ൾ എ​ന്നീ മൂ​ന്ന് ക്യാ​മ്പു​ക​ളി​ലാ​യി ക​ഴി​യു​ന്ന നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ന​ൽ​കി​യ​ത്.

പെ​രി​ങ്ങ​ളം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് മ​ടു​ക്കാ​വി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ന​ർ​വ മോ​ഹ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ല​യ​ൺ​സ് ജി​ല്ലാ ചീ​ഫ് പ്രൊ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ റോ​ജി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ അ​നി​യ​മ്മ സ​ണ്ണി, സ​ജി സി​ബി, ജോ​ളി​ച്ച​ൻ ജോ​സ​ഫ്, സ​ഹ​വി​കാ​രി ഫാ. ​സ​ജി അ​മ്മോ​ട്ടു​കു​ന്നേ​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സു​കു​ട്ടി ജേ​ക്ക​ബ്, വി​ഇ​ഒ ജോ​ബി വി​ള​ക്കു​ന്നേ​ൽ, ജോ​ഷി​മോ​ൻ പ​ള്ളി​പ്പ​റ​മ്പി​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വ​ർ​ക്കി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Food kit

Recent News

Corehub Up