x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ റെ​യ്ഡ്; 4,16,000 രൂ​പ പി​ഴ​യിട്ടു

വെബ് ഡെസ്ക്
Published: October 12, 2026 11:56 PM IST | Updated: October 12, 2026 11:56 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ 2148 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. 4,16,000 രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കി.

പ​രി​ശോ​ധ​ന​യി​ല്‍ 399 സ്റ്റാ​റ്റ്യൂ​ട്ട​റി സാ​മ്പി​ളു​ക​ളും 617 സ​ര്‍​വ​യി​ല​ന്‍​സ് സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ച്ച് ലാ​ബ് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. 22 സാ​മ്പി​ളു​ക​ള്‍ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത​താ​യും 17സാ​മ്പി​ളു​ക​ള്‍ നി​ല​വാ​രം കു​റ​ഞ്ഞ​താ​യും ഒ​മ്പ​ത് സാ​മ്പി​ളു​ക​ള്‍ മി​സ് ബ്രാ​ന്‍​ഡ​ഡാ​യും ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മ​പ്ര​കാ​രം 23 പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സു​ക​ളും 34 അ​ഡ്ജ്യൂ​ഡി​ക്കേ​ഷ​ന്‍ കേ​സു​ക​ളും എ​ടു​ത്തു.

ജൂ​ലൈ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ചെ​റി​യ ന്യൂ​ന​ത​ക​ള്‍ ക​ണ്ടെ​ത്തി​യ 196 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ത്തോ​ടെ റെ​ക്ടി​ഫി​ക്കേ​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കു​ക​യും 57 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മെ​ച്ച​പ്പെ​ടു​ത്ത​ല്‍ നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്തു.

ഗു​രു​ത​ര​മാ​യ ന്യൂ​ന​ത​ക​ള്‍ ക​ണ്ടെ​ത്തി​യ 122 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് പി​ഴ അ​ട​ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​തി​ല്‍ 111 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി 4,16,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. ഭ​ക്ഷ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​യ്ക്കാ​തെ​യും ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യും പ്ര​വ​ര്‍​ത്തി​ച്ച 23 സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി. ഭ​ക്ഷ്യ സു​ര​ക്ഷാ മൊ​ബൈ​ല്‍ ലാ​ബി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 935 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​യ്ക്കു​ക​യും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്ത​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​റി​യി​ച്ചു.

Tags : Food Safety NattuVishasham DistrictNews

Recent News

Corehub Up