x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​നു​ള്ളി​ൽ നിന്ന് മൂ​ർ​ഖ​നെ പിടികൂടി


Published: June 22, 2026 07:03 AM IST | Updated: June 22, 2026 07:03 AM IST

മ​ട്ട​ന്നൂ​ർ: വീ​ടി​നു​ള്ളി​ൽ മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ടെ​ത്തി. ക​യ​നി​യി​ലെ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലാ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യി​ലെ അ​ടു​പ്പി​ന് താ​ഴെ വി​റ​ക് സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.
വീ​ട്ടു​കാ​ർ വീ​ടുപൂ​ട്ടി വി​ദേ​ശ​ത്തേ​ക്ക് പോ​യ​തായിരുന്നു. ഗ​ൾ​ഫി​ൽ നി​ന്ന് വീ​ട്ടു​കാ​ർ വ​രു​ന്ന​തി​നാ​ൽ ബ​ന്ധു​ക്ക​ൾ വീ​ട് തു​റ​ന്ന് വൃ​ത്തി​യാ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പാ​മ്പി​നെ ക​ണ്ട​ത്.വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ർ​ക്ക് പ്ര​വ​ർ​ത്ത​ക​നാ​യ ഫൈ​സ​ൽ വി​ള​ക്കോ​ട് എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി.

Tags : nattu vishesham Fool caught

Recent News

Corehub Up