x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാടെങ്ങും ഫുട്ബോൾ ആവേശം


Published: June 11, 2026 10:05 PM IST | Updated: June 11, 2026 10:05 PM IST

പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ട് സം​ഘ​ടി​പ്പി​ച്ചു

ഇ​ടു​ക്കി: ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം ഇ​ടു​ക്കി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ട് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗം കെ.​എ​ല്‍. ജോ​സ​ഫ്, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്. സു​രേ​ഷ് വ​ര്‍​ഗീ​സ്, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ബേ​ബി വ​ര്‍​ഗീ​സ്, ജെ​യി​ന്‍ അ​ഗ​സ്റ്റി​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ദീ​പ്തി മ​രി​യ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​രി​ക്കു​ഴ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആ​വേ​ശം കു​ട്ടി​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ളി​ലും എ​ത്തി​ക്കാ​നും ല​ഹ​രി​യു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ​യും ഉ​പ​യോ​ഗ​ത്തി​ല്‍​നി​ന്നും കു​ട്ടി​ക​ളെ പി​ന്തി​രി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ​യും മേ​മ​ട​ങ്ങ് ഹൈ​സ്‌​കൂ​ളി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പെ​നാ​ല്‍​റ്റി ഷൂ​ട്ട്ഔ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തം​ഗം അ​നു​മോ​ള്‍ ജോ​ബി​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ര്‍ അ​നീ​ഷ് കെ. ​ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​വോ​ലി പ​ഞ്ചാ​യ​ത്തം​ഗം ഷി​ന്‍​സ് പു​ളി​ക്കാ​യ​ത്ത്, ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ലൗ​ഷ സി​റി​യ​ക്, അ​ധ്യാ​പ​ക​രാ​യ തോ​മ​സ് കു​ര്യ​ന്‍, എ​ലി​സ​ബ​ത്ത് ജോ​ര്‍​ജ്, പി​ടി​എ അം​ഗ​ങ്ങ​ളാ​യ ജോ​ളി വ​ര്‍​ഗീ​സ്, ഡി.​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​നം മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​നു ജോ​ര്‍​ജ് നി​ര്‍​വ​ഹി​ച്ചു. കാ​വ​ന റെ​ഡ് മാ​ക്‌​സ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബാ​ണ് പെ​നാ​ല്‍​റ്റി ഷൂ​ട്ട്ഔ​ട്ടി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

ക​ളി ഒ​രു ല​ഹ​രി പ​ദ്ധ​തി​ക്ക് തു​ട​ക്കം

തൊ​ടു​പു​ഴ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നൊ​പ്പം തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളി​ല്‍ ക​ളി ഒ​രു ല​ഹ​രി സീ​സ​ണ്‍ -2 പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പോ​സ്റ്റി​ലേ​ക്ക് ഗോ​ള്‍ അ​ടി​ക്കാ​ന്‍ എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും അ​വ​സ​രം ന​ല്‍​കി. ഗോ​ള്‍ അ​ടി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് സ​മ്മാ​ന​വും ന​ല്‍​കി. ക​ഴി​ഞ്ഞ വ​ര്‍​ഷം എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും സ്‌​കൂ​ളി​ല്‍​നി​ന്നു സൗ​ജ​ന്യ​മാ​യി ഫു​ട്‌​ബോ​ള്‍ ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ഘ​ട്ട​മാ​യി​ട്ടാ​ണ് ക​ളി ഒ​രു ല​ഹ​രി പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ആ​തി​ര ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ അ​സി. മാ​നേ​ജ​ര്‍ ഫാ. ​ആ​ന്‍​ഡ്രൂ​സ് പീ​ച്ചാ​ട്ട്, ഹെ​ഡ്മാ​സ്റ്റ​ര്‍ ഷി​ന്‍റോ ജോ​ര്‍​ജ്, ആ​ല്‍​ബി​ന്‍ ജോ​സ​ഫ്, സി​നു സ​ണ്ണി, ആ​ശ പി. ​ജോ​ര്‍​ജ്, സൗ​മ്യ ജോ​സ​ഫ്, അ​ല്‍​ഫോ​ന്‍​സ വ​ര്‍​ഗീ​സ്, റോ​യി തോ​മ​സ്, ഡിം​പി​ള്‍ വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.

ലോ​ക​ക​പ്പ് വി​ളം​ബ​ര​റാ​ലി ന​ട​ത്തി

ക​രി​ങ്കു​ന്നം: സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് സ്‌​കൂ​ളി​ല്‍ ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ് ജ​ഴ്‌​സി ഡേ ​ആ​ച​ര​ണ​വും ആ​വേ​ശ​ക​ര​മാ​യ വി​ളം​ബ​ര റാ​ലി​യും ഫു​ട്‌​ബോ​ള്‍ പ്ര​വ​ച​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

ഗ​വ. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജ​യിം​സ് വ​ട​ക്കേ​ക​ണ്ട​ങ്ക​രി​യി​ല്‍ വി​ളം​ബ​ര​ജാ​ഥ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​മോ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ബേ​ബി​ച്ച​ന്‍ കൊ​ച്ചു​ക​രൂ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലി​ന്‍​സി അ​ല​ക്‌​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ന​മി​ത, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ത​ട്ടാ​മ​റ്റം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ള​രി​ക്ക​ല്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മേ​രി ജെ​ന്‍​സി, സ​ന്ദീ​പ് സെ​ന്‍, ജെ​റി ത​ട്ടാ​മ​റ്റം, ജി​ല്‍ പാ​റ​ടി​യി​ല്‍, വി​ജ​യ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ന​ട​ത്തി

വ​ഴി​ത്ത​ല: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് അ​ര്‍​ജ​ന്‍റീ​ന, പോ​ര്‍​ച്ചു​ഗ​ല്‍ ആ​രാ​ധ​ക​ര്‍ ത​മ്മി​ല്‍ സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ച്ച​തോ​ടെ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ അ​ര്‍​ജ​ന്‍റീ​ന ടീം ​വി​ജ​യി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് ഹെ​ഡ്മി​സ്ട്ര​സ് ജി​ജി ജ​യിം​സ് ട്രോ​ഫി സ​മ്മാ​നി​ച്ചു. അ​ധ്യാ​പ​ക​രാ​യ സാ​ബു ജോ​സ്, ജോ​യ​ല്‍ ചെ​റി​യാ​ന്‍, ജ​യ്‌​സ​ണ്‍ ജോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham Local Desk Football across the country

Recent News

Corehub Up