ചുങ്കത്തറ പഞ്ചായത്തിലെ ആദ്യത്തെ സ്മാർട്ട് അങ്കണവാടിക്ക് ആര്യാടൻ ഷൗക്കത്ത് എംഎൽഎ കുറ്റിയടിക്കുന്നു.
എടക്കര: ചുങ്കത്തറ പഞ്ചായത്തിൽ ആദ്യത്തെ സ്മാർട്ട് അങ്കണവാടിക്ക് കുന്നത്ത് വാർഡിൽ കുറ്റിയടിച്ചു. പ്രിയങ്ക ഗാന്ധി എംപി അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട് അങ്കണവാടി പണിയുന്നത്. പ്രവൃത്തി ഉദ്ഘാടനം ആര്യാടൻ ഷൗക്കത്ത് എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.
നിലന്പൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് സീനത്ത് നൗഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. മൈമൂന, അംഗങ്ങളായ കെ. മുരളിധരൻ, ഷാഹുൽ മുനീർ, സ്ഥലം വിട്ടുനൽകിയ മാനീരി ഹംസ, കുഞ്ഞുമുഹമ്മദ് കുട്ടശേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പരപ്പൻ ഹംസ, റഷീദ് നീലാന്പ്ര, ഷാഫി ചുങ്കത്തറ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Foundation