x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ക്ക​ക​ളെ പേ​ടി​ച്ച് നാ​ല് സു​ഹൃ​ത്തു​ക്ക​ള്‍

വെബ് ഡെസ്ക്
Published: August 15, 2026 01:27 AM IST | Updated: August 15, 2026 01:27 AM IST

ബേ​ബി ക​വ​ണ ഉ​പ​യോ​ഗി​ച്ച് കാ​ക്ക​യെ ഓ​ടി​ക്കു​ന്നു.

മാ​ന​ന്ത​വാ​ടി: കാ​ക്ക​ക​ളെ പേ​ടി​ച്ച് ഹെ​ല്‍​മ​റ്റും ക​വ​ണ​യും കു​ട​യു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന നാ​ല് പേ​ര്‍ കൗ​തു​ക കാ​ഴ്ച​യാ​ണ് പ​യ്യ​മ്പ​ള്ളി​ക്കാ​ര്‍​ക്ക്.

മ​നു​ഷ്യ​രെ ക​ണ്ടാ​ല്‍ കാ​ക്ക​ക​ള്‍ സാ​ധാ​ര​ണ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍ മാ​ന​ന്ത​വാ​ടി പ​യ്യ​മ്പ​ള്ളി​യി​ല്‍ ബേ​ബി, ജോ​ര്‍​ജ്, തോ​മ​സ്, ദേ​വ​സ്യ എ​ന്നി​വ​രെ കൊ​ത്താ​ന്‍ ശ്ര​മി​ച്ചും ചു​റ്റും കൂ​ടി​യും കാ​ക്ക​ക​ളു​ടെ ശ​ല്യം ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ക​യാ​ണ്. വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ ആ​ദ്യം കാ​ക്ക അ​ക്ര​മി​ക്കാ​ന്‍ സ​മീ​പ​ത്തു​ണ്ടോ എ​ന്ന് നോ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണി​വ​ര്‍.

ബേ​ബി​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍ നി​ന്നും ടൗ​ണി​ലെ​ത്തി തി​രി​ച്ച് പോ​കു​ന്ന​തു​വ​രെ കാ​ക്ക പി​ന്തു​ട​ര്‍​ന്ന് കൊ​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഒ​രു മാ​സം മു​മ്പ് ഇ​ല്ക്ട്രി​ക് ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ കാ​ക്ക​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി കാ​ക്ക പി​ന്തു​ട​രു​ക​യാ​ണെ​ന്നും ബേ​ബി പ​റ​ഞ്ഞു. സ​ദാ​സ​മ​യ​വും ക​വ​ണ കൈ​യ്യി​ല്‍ ക​രു​തി​യാ​ണ് ബേ​ബി​യു​ടെ ന​ട​ത്തം.

മ​റ്റു മൂ​ന്ന് പേ​ര്‍​ക്കും സ​മാ​ന അ​നു​ഭ​വ​ങ്ങ​ള്‍ ത​ന്നെ​യാ​ണ്. കാ​ക്ക​യെ പേ​ടി​ച്ച് കൃ​ഷി​യി​ട​ത്തി​ല്‍ പോ​ലും ഹെ​ല്‍​മ​റ്റ് ധ​രി​ക്കു​ക​യും കു​ട​ചൂ​ടി ന​ട​ക്കേ​ണ്ട ദു​ര​വ​സ്ഥ​യാ​ണ് ഇ​വ​ര്‍​ക്ക്.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up