x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ള​വ​ട്ട​ത്ത് നാ​ല് വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ

വെബ് ഡെസ്ക്
Published: October 26, 2026 05:07 AM IST | Updated: October 26, 2026 05:07 AM IST

‎ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ന​ന്ദി​യോ​ട് ഇ​ള​വ​ട്ട​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വീ​ടു​ക​ൾ ‎സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽ എ ​സ​ന്ദ​ർ​ശി​ക്കു​ന്നു.

‎നെ​ടു​മ​ങ്ങാ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ ന​ന്ദി​യോ​ട് ഇ​ള​വ​ട്ടം എ​സ്​എ​ൻ ഹോ​ളോ​ബ്രി​ക്സി​ന് എ​തി​ർ​വ​ശ​ത്ത് പാ​റ​വി​ളാ​ക​ത്തേ​ക്ക് പോ​കു​ന്ന കോ​ൺ​ക്രീ​റ്റ് റോ​ഡി​ന്‍റെ വ​ശ​ത്തു​ള്ള നാ​ലു വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.​ സി​ന്ധു, സു​നി​ത, സ​ജീ​ന, ന​വാ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ ആ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്. ‎വീ​ടു​ക​ളു​ടെ പു​റ​കു​വ​ശ​ത്തെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ൽ സു​ര​ക്ഷ​യ്ക്കാ​യി ക​രി​ങ്ക​ല്ലു​ക​ൾ കൊ​ണ്ട് നി​ർ​മിച്ചി​രു​ന്ന കൂ​റ്റ​ൻ സം​ര​ക്ഷ​ണ​ഭി​ത്തി മ​ഴ​യി​ൽ ത ​ത​ക​രു​ക​യാ​യി​രു​ന്നു.

ഭി​ത്തി ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്നു കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ളും മ​ണ്ണും താ​ഴെ​യു​ള്ള വീ​ടു​ക​ളി​ലേ​ക്കു ശ​ക്ത​മാ​യി ഇ​ടി​ഞ്ഞു​വീ​ണു. ഇ​തോ​ടെ അ​പ​ക​ട​ത്തി​ലാ​യ വീ​ടു​ക​ളു​ടെ മു​റ്റ​വും പ​റ​മ്പും പൂ​ർ​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യ അ​വ​സ്ഥ​യി​ലാ​ണ്. വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ​ഭി​ത്തി​യും മ​ണ്ണും ഇ​ടി​ഞ്ഞു പോ​യ​തോ​ടെ ഈ ​വീ​ടു​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് കൂ​ടു​ത​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി ടാ​ർ​പോ​ളി​ൻ വ​ലി​ച്ചു​കെ​ട്ടി സം​ര​ക്ഷ​ണം ഒ​രു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ അ​പ​ക​ട​ഭീ​ഷ​ണി ഒ​ട്ടും ഒ​ഴി​ഞ്ഞി​ട്ടി​ല്ല. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വ​ൻ ദു​ര​ന്തം സം​ഭ​വി​ക്കാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

‎സി​ന്ധു, സു​നി​ത, സ​ജീ​ന, ന​വാ​സ് എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്ത് ക​ടു​ത്ത ഭീ​തി​യോ​ടെ​യും ആ​ശ​ങ്ക​യോ​ടെ​യും ക​ഴി​യു​ന്ന​ത്. വീ​ടു​ക​ൾ ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ ജീ​വ​നും സ്വ​ത്തി​നും ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ് ഇ​വ​ർ നേ​രി​ടു​ന്ന​ത്. ‎‎സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽഎ ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

റ​വ​ന്യൂ അ​ധി​കാ​രി​ക​ൾ, പൊ​ലി​സ്, ഫ​യ​ർ​ഫോ​ഴ് സ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​രോ​ട് ‎ അ​ടി​യ​ന്ത​ര സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും കു​ടും​ബ​ങ്ങ​ളെ അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷി​ത​മാ​യ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

Tags :

Recent News

Corehub Up