പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മന്തി റൈസ് രണ്ടാമത് ചോദിച്ചതിലുള്ള വിരോധത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിച്ച സംഭവത്തിൽ കടയുടമ ഉൾപ്പെടെ നാല്പേരെ പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു.
പേട്ടയിൽ പ്രവർത്തിക്കുന്ന ക്യാപിറ്റൽ മന്തി എന്ന ഹോട്ടലിന്റെ ഉടമ മുഹമ്മദ് ഹഫീസിനെയും മൂന്ന് ജീവനക്കാരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളുടെ ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരം മന്തി കഴിയ്ക്കാനെത്തിയ ഹൈസ്കൂൾ വിദ്യാർഥികൾ രണ്ടാമത് മന്തി ചോദിച്ചതിലുള്ള വിരോധത്തിലാണ് കുട്ടികളെ കടയുടമയും ജീവനക്കാരും മർദിച്ചതെന്ന് പോലീസ് പറഞ്ഞു.