x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. മാർട്ടിൻ വാഴച്ചിറ സിഎംഐ അനുസ്മരണം


Published: June 22, 2026 01:08 AM IST | Updated: June 22, 2026 01:08 AM IST

മ​ങ്കൊ​മ്പ്: ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ ച​ര​മ​വാ​ർ​ഷി​ക അ​നു​സ്‌​മ​ര​ണ സ​മ്മേ​ള​നം മാ​തൃ ഇ​ട​വ​ക​യാ​യ പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ സി​എം​ഐ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ലൂ​ക്കാ ചാ​വ​റ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. പു​ളി​ങ്കു​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​ജ​യിം​സ് കു​ന്നി​ൽ അ​ധ്യ​ക്ഷ​നാ​യി. പു​ളി​ങ്കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ൽ മു​ഖ്യാ​തി​ഥി​യാ​യി.

ഫാ. ​ജെറി​ൻ ചൂ​ര​പ്പൊ​യ്‌​ക​യി​ൽ, ഫാ. ​തോ​മ​സ് തേ​വ​ർ​കാ​ട് എ​ന്നി​വ​ർ ചേ​ർ​ന്നു പ്ല​സ്‌​ടു, എ​സ്‌​എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ ജോ​ഷി കൊ​ല്ലാ​റ, ചെ​യ​ർ​മാ​ൻ ജോ​ൺ സി. ​ടി​റ്റോ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഗോ​പ​കു​മാ​ർ, സി​പി​എം കു​ട്ട​നാ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗം തോ​മ​സ് പൈ​ലി, കേ​ര​ള കോ​ൺ​ഗ്ര​സ് (ജേ​ക്ക​ബ്) സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു വ​ലി​യ​വീ​ട​ൻ, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചേ​ക്കോ​ട​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം ജോ​സ് കാ​വ​നാ​ട്, കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം ജോ​സ​ഫ് കെ. ​നെ​ല്ലു​വേ​ലി, ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം സു​ധീ​പ് വി. ​നാ​യ​ർ, കേ​ര​ള കോ​ൺ​ഗ്ര​സ് (ജേ​ക്ക​ബ്) ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ത്താ​യി​ച്ച​ൻ കാ​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ളെ ഭൗ​തി​ക​ശ​രീ​രം അ​ട​ക്കം ചെ​യ്‌​ത ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​റ്റു തി​രു​ക്ക​ർ​മ​ങ്ങ​ളും ന​ട​ക്കും.

Tags : nattu vishesham Fr. Martin Vazhachira

Recent News

Corehub Up