x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥി​​ര​​ത​​യു​​ള്ള വി​​ക​​സ​​ന​​ത്തി​​ന് ആ​​രം​​ഭം കു​​റി​​ച്ച​​ത് മോ​​ദി സ​​ർ​​ക്കാ​​ർ: കേ​​ന്ദ്ര​​മ​​ന്ത്രി സു​​രേ​​ഷ് ഗോ​​പി


Published: June 22, 2026 12:59 AM IST | Updated: June 22, 2026 12:59 AM IST

കോ​​ട്ട​​യം: ന​​രേ​​ന്ദ്ര മോ​​ദി സ​​ര്‍​ക്കാ​​ര്‍ 2014ല്‍ ​​അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​ന്ന​​തു​​മു​​ത​​ല്‍ രാ​​ജ്യ​​ത്തി​​ന്‍റെ വ​​ള​​രെ വേ​​ഗ​​ത്തി​​ലു​​ള്ള​​തും സ്ഥി​​ര​​ത​​യു​​ള്ള​​തു​​മാ​​യ വി​​ക​​സ​​ന യു​​ഗ​​ത്തി​​നാ​​ണ് ആ​​രം​​ഭ​​മാ​​യ​​തെ​​ന്ന് കേ​​ന്ദ്ര​​മ​​ന്ത്രി സു​​രേ​​ഷ് ഗോ​​പി. ന​​രേ​​ന്ദ്ര മോ​​ദി സ​​ര്‍​ക്കാ​​രി​​ന്‍റെ 12-ാം വാ​​ര്‍​ഷി​​ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യം വെ​​സ്റ്റ്, ഈ​​സ്റ്റ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ന്ന വി​​ക​​സ​​ന സ​​ങ്ക​​ല്‍​പ്പ് സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കേ​​ര​​ളം പോ​​ലെ​​യു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ള്‍​ക്ക് വി​​ക​​സ​​നം പ​​രി​​ച​​യ​​മാ​​കു​​ന്ന​​ത് ദേ​​ശീ​​യ​​പാ​​ത വി​​ക​​സ​​ന​​വും വ​​ന്ദേ ഭാ​​ര​​ത് പോ​​ലെ​​യു​​ള്ള ആ​​ധു​​നി​​ക റെ​​യി​​ല്‍​വേ വി​​ക​​സ​​ന​​വും വ​​ഴി​​യാ​​ണ്. ടൂ​​റി​​സം മേ​​ഖ​​ല​​ക​​ളി​​ല്‍ സ്ഥി​​ര​​പ​​രി​​ചി​​ത​​മ​​ല്ലാ​​ത്ത സ്വ​​ദേ​​ശ് ദ​​ര്‍​ശ​​ന്‍ പോ​​ലെ​​യു​​ള്ള പ​​ദ്ധ​​തി​​ക​​ൾ, ധ​​ന​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ല്‍ വ​​രു​​ന്ന പു​​തി​​യ ടൂ​​റി​​സം പ​​ദ്ധ​​തി​​ക​​ള്‍, ആ​​രോ​​ഗ്യ മേ​​ഖ​​ല​​യി​​ലെ ആ​​യു​​ഷ്മാ​​ന്‍ ഭാ​​ര​​ത് പ​​ദ്ധ​​തി തു​​ട​​ങ്ങി ഒ​​ട്ട​​ന​​വ​​ധി പ​​ദ്ധ​​തി​​ക​​ള്‍ ഇ​​ന്ന് നി​​ല​​വി​​ലു​​ണ്ട്.

നി​​ര്‍​ഭാ​​ഗ്യ​​വ​​ശാ​​ല്‍ കേ​​ര​​ള​​ത്തി​​ല്‍ ഇ​​തി​​ല്‍ പ​​ല​​തും ന​​ട​​പ്പാ​​കു​​ന്നി​​ല്ല എ​​ന്ന​​ത് ഒ​​രു യാ​​ഥാ​​ര്‍​ഥ്യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു. കേ​​ന്ദ്ര പ​​ദ്ധ​​തി​​ക​​ളെ​​ക്കു​​റി​​ച്ച് ബി​​ജെ​​പി സം​​സ്ഥാ​​ന ഉ​​പാ​​ധ്യ​​ക്ഷ​​ന്‍ ഷോ​​ണ്‍ ജോ​​ര്‍​ജ് പ്ര​​സം​​ഗി​​ച്ചു.

ബി​​ജെ​​പി കോ​​ട്ട​​യം വെ​​സ്റ്റ് ജി​​ല്ലാ അ​​ധ്യ​​ക്ഷ​​ന്‍ ലി​​ജി​​ന്‍ ലാ​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മ​​ധ്യ​​മേ​​ഖ​​ലാ ഉ​​പാ​​ധ്യ​​ക്ഷ​​ന്‍ ടി.​​എ​​ന്‍. ഹ​​രി​​കു​​മാ​​ര്‍, പൂ​​ഞ്ഞാ​​ര്‍ തെ​​ക്കേ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് അ​​ധ്യ​​ക്ഷ​​യും കോ​​ട്ട​​യം ഈ​​സ്റ്റ് ജി​​ല്ലാ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ മി​​ന​​ര്‍​വ മോ​​ഹ​​ന്‍, എ​​സ്. ര​​തീ​​ഷ്, ലാ​​ല്‍​കൃ​​ഷ്ണ, അ​​ഖി​​ല്‍ ര​​വീ​​ന്ദ്ര​​ന്‍, സം​​സ്ഥാ​​ന സ​​മി​​തി അം​​ഗം നാ​​രാ​​യ​​ണ​​ന്‍ ന​​മ്പൂ​​തി​​രി, ജി​​ല്ലാ ഉ​​പാ​​ധ്യ​​ക്ഷ​​ന്‍ അ​​രു​​ണ്‍ മൂ​​ലേ​​ടം തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

എയിംസ് കോട്ടയത്ത് വേണമെന്ന് ഷോൺ;തൃ​​ശൂ​​രി​​ന് ത​​ന്നെ​​യാ​​ണ് വേ​​ണ്ട​​തെന്ന് സുരേഷ് ഗോപി

കോ​​​ട്ട​​​യം: വെ​​​ള്ളൂ​​​രി​​​​ൽ ന്യൂ​​​​സ്‌​​​​പ്രി​​​​ന്‍റ് ഫാ​​​​ക്ട​​​​റി പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച ശേ​​​​ഷം ല​​​​ഭ്യ​​​​മാ​​​​യ 600 ഏ​​​​ക്ക​​​​റോ​​​ളം സ്ഥ​​​ല​​​ത്ത് ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷോ​​​ൺ ജോ​​​ർ​​​ജ്. മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ 12 വ​​​​ർ​​​​ഷ​​​​ത്തെ വി​​​​ക​​​​സ​​​​ന യാ​​​​ത്ര​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ബി​​​​ജെ​​​​പി കോ​​​​ട്ട​​​​യം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച വി​​​​ക​​​​സ​​​​ന സ​​​​ദ​​​​സി​​​​ലാ​​​ണ് ഷോ​​​ൺ ഈ ​​​ആ​​​വ​​​ശ‍്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ വേ​​​ദി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി “അ​​​​ത് തൃ​​​​ശൂ​​​​രി​​​​ന് ത​​​​ന്നെ​​​​യാ​​​​ണ് വേ​​​​ണ്ട​​​​ത്” എ​​​ന്ന് തി​​​രി​​​ച്ച​​​ടി​​​ച്ചു. ജ​​​​ല​​​​ല​​​​ഭ്യ​​​​ത, റോ​​​​ഡ്-​​​​റെ​​​​യി​​​​ൽ-​​​​വി​​​​മാ​​​​ന ഗ​​​​താ​​​​ഗ​​​​ത സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ൽ സ​​​​മ്പ​​​​ന്ന​​​​മാ​​​​യ വെ​​​ള്ളൂ​​​രി​​​​ലെ ഭൂ​​​മി എ​​​യിം​​​സി​​​ന് ഏ​​​​റ്റ​​​​വും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​ണെ​​​​ന്ന് ഷോ​​​ൺ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

തൃ​​​​ശൂ​​​​രി​​​​ന്‍റെ ഭൗ​​​​മ​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ളും സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഏ​​​​ക​​​​ദേ​​​​ശ സ​​​​മ​​​​ദൂ​​​​ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​രാ​​​​നാ​​​​കു​​​​ന്ന കേ​​​​ന്ദ്ര​​​​സ്ഥാ​​​​ന​​​​മെ​​​​ന്ന ഗു​​​​ണ​​​​വും തൃ​​ശൂ​​രി​​നു​​ണ്ടെ​​ന്ന് സു​​രേ​​ഷ് ഗോ​​പി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.
“എ​​​​ന്താ​​​​യാ​​​​ലും അ​​​​ടു​​​​ത്ത ത​​​​വ​​​​ണ കോ​​​​ട്ട​​​​യ​​​​ത്തു​​​​നി​​​​ന്ന് ഒ​​​​രു ബി​​​​ജെ​​​​പി എം​​പി​​​​യെ വി​​​​ജ​​​​യി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മോ എ​​​​ന്ന് ഞ​​​​ങ്ങ​​​​ളും നോ​​​​ക്ക​​​​ട്ടെ” എ​​​​ന്നാ​​യി​​രു​​ന്നു ഷോ​​ണി​​ന്‍റെ ത​​മാ​​ശ​​രൂ​​പേ​​ണ​​യു​​ള്ള മ​​​​റു​​​​പ​​​​ടി.

Tags : nattu vishesham Modi government sustainable development

Recent News

Corehub Up