തൃപ്പൂണിത്തുറ: ജെ.ബി. കോശി കമ്മീഷന്റെ റിപ്പോര്ട്ടിന്മേല് എത്രയും വേഗം നിയമനിര്‍മാണം നടത്തി ക്രിസ്തീയ സമൂഹത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന അവകാശങ്ങള്‍ പുനര്‍ സ്ഥാപിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തൃപ്പൂണിത്തറ ഫൊറോന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഫൊറോന പ്രസിഡന്റ് തങ്കച്ചന് പെരേപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അതിരൂപത പ്രസിഡന്റ് എസ്.ഐ. തോമസ്, ഗ്ലോബല്‍ സെക്രട്ടറി ഫ്രാന്‍സിസ് മൂലന്, കെസിഎഫ് വൈസ് പ്രസിഡന്റ് ജെയ്മോന് തോട്ടുപുറം,
അതിരൂപത ഭാരവാഹികളായ സെജോ ജോണ്‍, ബേബി പൊട്ടനാനി, ജോണ്സണ് പടയാട്ടി, സെബാസ്റ്റ്യന്‍ ചെന്നേക്കാടന്‍, ഫൊറോനാ ഭാരവാഹികളായ ജോസഫ് അമ്പലത്തിങ്കല്‍, കെ.ജെ. ലൂയിസ്, കുര്യാക്കോസ് വാഴയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam