x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലം​കോ​ട് മൂ​ന്നു പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു


Published: June 22, 2026 06:09 AM IST | Updated: June 22, 2026 06:09 AM IST

ആ​റു​വ​യ​സു​കാ​ര​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യം.

ച​ങ്ങ​രം​കു​ളം: ആ​ലം​കോ​ട് മൂ​ന്നു പേ​ർ​ക്ക് തെ​രു​വുനാ​യ​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. പ​ന്താ​വൂ​ർ സ്വ​ദേ​ശി പ​ട്ടാം​കു​ന്ന് അ​ഫ്സ​ൽ ഇ​ർ​ഷാ​ദ്(47), ആ​ലം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ണാ​ള​ത്ത് വ​ള​പ്പി​ൽ മു​ഹ​മ്മ​ദ് അ​ല​ൻ (​ആ​റ്), വ​ലി​യ​ക​ത്ത് അ​ജ്മ​ൽ (28) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ ആ​ലം​കോ​ട് ജു​മാ​മ​സ്ജി​ദി​ന് മു​ൻ​വ​ശ​ത്തുവ​ച്ചാ​ണ് ആ​റു വ​യ​സു​ള്ള മു​ഹ​മ്മ​ദ് അ​ല​നെ തെ​രു​വു​നാ​യ അ​ക്ര​മി​ച്ച​ത്. സം​ഭ​വം ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​ഫ്സ​ൽ ഇ​ർ​ഷാ​ദി​യെ​യും കു​ട്ടി​യു​ടെ ബ​ന്ധു​വാ​യ അ​ജ്മ​ലി​നെ​യും തെ​രു​വു​നാ​യ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രെ​യും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രാ​വി​ലെ പ്ര​ദേ​ശ​ത്തെ ക്ഷീ​ര​ക​ർ​ഷ​ക​നാ​യ ചേ​ലാ​ക്ക​ൽ നി​ഷാ​ദി​നെ​യും നാ​യ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച മു​ന്പ് പ്ര​ദേ​ശ​ത്ത് ചേ​ലാ​ക്ക​ൽ ഷി​ബി​ല ഷെ​റി​ന് തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. തെ​രു​വു​നാ​യ ഓ​ടി​ച്ച​തി​നെത്തു​ട​ർ​ന്ന് തോ​ണി​യ​റ​യി​ൽ മു​ഹ​മ്മ​ദ് ഷ​യാ​ൻ (12) എ​ന്ന വി​ദ്യാ​ർ​ഥി​ക്ക് വീ​ണ് പ​രി​ക്കേ​റ്റു.

പ്ര​ദേ​ശ​ത്തെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ നേ​ര​ത്തേ പോ​ലീ​സി​നും പ​ഞ്ചാ​യ​ത്തി​നും നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ളി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ആ​ക്ഷേ​പ​മു​ണ്ട്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up